Amanpreet Singh Gill, Virat Kohli x
Sports

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി

മുൻ പഞ്ചാബ് താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചുമുൻ പഞ്ചാബ് താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു, അനുശോചിച്ച് ക്രിക്കറ്റ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരവും പഞ്ചാബ് മീഡിയം പേസറുമായ അമൻപ്രീത് സിങ് ​ഗിൽ (36) അന്തരിച്ചു. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയുടെ അണ്ടർ 19 ടീമിലെ സഹ താരമായിരുന്നു അമൻപ്രീത്. ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാക്കിയ താരത്തിന്റെ വിയോ​ഗം. മരണ കാരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ആറ് മാസമായി ​ഗുരുതര രോ​ഗാവസ്ഥയെ തുടർന്നു താരം ചികിത്സയിലായിരുന്നു. അതിനിടെയാണ് ചണ്ഡീ​ഗഢിൽ വച്ച് മരണം സംഭവിച്ചത്.

കോഹ്‍ലിയുടേയും ഒപ്പം ഇന്ത്യൻ താരം രവീന്ദ്ര ജ‍ഡേജയുടേയും സഹ താരമായിരുന്നു അമൻപ്രീത്. 2007ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനായി 5 ഏകദിനങ്ങളും ഒരു യൂത്ത് ടെസ്റ്റും അമൻപ്രീത് കളിച്ചു. 2008ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ പക്ഷേ താരത്തിനു ഇടംപിടിക്കാൻ സാധിച്ചില്ല. 2006നും 2008നും ഇടയിൽ പഞ്ചാബിനായി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) ടീമിൽ അം​ഗമായിരുന്നു. പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അം​ഗമായും അമൻപ്രീത് പ്രവർത്തിച്ചിട്ടുണ്ട്.

താരത്തിന്റെ മരണത്തിൽ വിരാട് കോഹ്‍ലി, യുവരാജ് സിങ്, ശിഖർ ധവാൻ അടക്കമുള്ള താരങ്ങൾ അനുശോചിച്ചു.

'അമൻപ്രീതിന്റെ വിയോ​ഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു. ആത്മാവിനു നിത്യശാന്തി. ഓം ശാന്തി'- കോഹ്‍ലി എക്സിൽ കുറിച്ചു.

'അമൻപ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗ വാർത്ത കേട്ടതിൽ അതീവ ദുഃഖിതനാണ്. കരിയറിന്റെ തുടക്കക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഡ്രസിങ് റൂം പങ്കിട്ടിട്ടുണ്ട്. കഠിനാധ്വാനിയായ ശാന്തനായ ക്രിക്കറ്റിനെ അങ്ങേയറ്റം സ്നേഹിച്ച താരമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം​ഗമമായ അനുശോചനം അറിയിക്കുന്നു. നിത്യശാന്തി നേരുന്നു. ഓം ശാന്തി'- യുവരാജ് സിങ് കുറിച്ചു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ടീം പഞ്ചാബ് കിങ്സും അനുശോചിച്ചു.

'പഞ്ചാബിനെ അഭിമാനത്തോടെ പ്രതിനിധീകരിച്ച, പഞ്ചാബ് കിങ്സ് കുടുംബാം​ഗമായ അമൻ‌പ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ക്രിക്കറ്റ് ലോകത്തിനൊന്നാകെയും ഞങ്ങളുടെ ഹൃദയം​ഗമമായ അനുശോചനം'- പഞ്ചാബ് കിങ്സ്.

'മുൻ പഞ്ചാബ് താരവും പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അം​ഗവുമായ അൻപ്രീത് സിങ് ​ഗില്ലിന്റെ വിയോ​ഗത്തിൽ അ​ഗാധമായ അനുശോചനം'- പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ.

Amanpreet Singh Gill, a former India U19 teammate of batter Virat Kohli and all-rounder Ravindra Jadeja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

'ഐ ആം ബാക്ക് ! അത് വളരെ കഠിനമായിരുന്നു'; ഹൂസ്റ്റണെ ആവേശത്തിലാഴ്ത്തി 'CR 7'

'ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല, രാജി ആത്മാഭിമാനമുള്ളതിനാല്‍'; പാവയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശ്വേത മേനോന്‍

റെക്കോര്‍ഡ് നേട്ടവുമായി 'CR 7', ഇംഗ്ലണ്ടിനെ തളച്ച് ഘാന, വീര്യം കുറഞ്ഞ മദ്യത്തിലെ നിലപാട് അറിയാം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം അടിച്ചുമാറ്റി; മുറിച്ചു കടത്തിയതെന്ന് സംശയം