Washington Sundar faces fitness test as T20 World Cup availability remains uncertain @CricCrazyJohns
Sports

പരിക്ക് ഭേദമായി, ഇനി ഫിറ്റ്നസ് കടമ്പ മാത്രം; ഇന്ത്യൻ സ്‌ക്വാഡിലേക്ക് വാഷിങ്ടന്‍ സുന്ദർ വരും

ജനുവരി 11ന് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് സുന്ദറിന് സൈഡ് സ്‌ട്രെയ്ൻ പരിക്ക് പറ്റിയത്. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്നായിരുന്നു ടീം മാനേജ്‍മെന്റ് നിലപാട്.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ ഓൾ റൗണ്ടർ വാഷിങ്ടന്‍ സുന്ദർ തിരിച്ചു വരുന്നു. ബെംഗളൂരുവിലെ ബി സി സി ഐയുടെ സെന്റർ ഓഫ് എക്സലൻസ് (CoE)യിൽ നിലവിൽ താരം പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

വാഷിങ്ടന്‍ സുന്ദർ ഫെബ്രുവരി 4ന് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകും. ഫിറ്റ്നസ് തെളിയിക്കാൻ കഴിഞ്ഞാൽ താരത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാം.

ജനുവരി 11ന് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് സുന്ദറിന് സൈഡ് സ്‌ട്രെയ്ൻ പരിക്ക് പറ്റിയത്. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്നായിരുന്നു ടീം മാനേജ്‍മെന്റ് നിലപാട്. ലോകകപ്പ് ടീമുകളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതി ജനുവരി 30 ആണെങ്കിലും താരത്തെ തന്നെ ടീമിൽ നിലനിർത്താനാണ് ബി സി സി ഐ തീരുമാനം.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഫെബ്രുവരി 3ന് മുംബൈയിൽ എത്തി പരിശീലനം ആരംഭിക്കും. ഫെബ്രുവരി 4ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ആദ്യ സന്നാഹ മത്സരം.

ഫിറ്റ്നസ് പരിശോധനയിലൂടെ സുന്ദറിന്റെ ലോകകപ്പ് പ്രവേശനവുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ ബി സി സി ഐയ്ക്ക് ലഭിക്കും. ഇതിന് ശേഷമാകും എന്ന് ടീമിനൊപ്പം ചേരണം എന്ന കാര്യത്തിൽ ടീം മാനേജ്‍മെന്റ് അന്തിമ തീരുമാനം എടുക്കുകയുള്ളു.

Sports news: Washington Sundar faces fitness test as T20 World Cup availability remains uncertain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ് എ സനേഷിന് സമ്മാനിച്ചു

'ലോകകപ്പിൽ സഞ്ജു സെഞ്ച്വറി അടിക്കും; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും!'

പ്രണയം എതിര്‍ത്തു; അച്ഛനെയും അമ്മയെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി; നഴ്‌സായ 25കാരി അറസ്റ്റില്‍

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT