വാഷിങ്ടന്‍ സുന്ദര്‍ എക്സ്
Sports

വാഷിങ്ടന്‍ സുന്ദര്‍ ഐസിസി പുരസ്‌കാര പട്ടികയില്‍

ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സനും സ്‌കോട്‌ലന്‍ഡിന്റെ ചാര്‍ലി കാസ്സല്‍ എന്നിവരും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ ഐസിസിയുടെ ജൂലൈ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാര പട്ടികയില്‍. ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സന്‍, സ്‌കോട്‌ലന്‍ഡിന്റെ ചാര്‍ലി കാസ്സല്‍ എന്നിവര്‍ക്കൊപ്പമാണ് വാഷിങ്ടന്‍ സുന്ദറും ഇടം പിടിച്ചത്.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസായിരുന്നു വാഷിങ്ടന്‍ സുന്ദര്‍. ലോകകപ്പിനു പിന്നാലെ നടന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവ സംഘവുമായാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ ഇറക്കിയത്. കിട്ടിയ അവസരം താരം നന്നായി മുതലെടുത്തു.

പര്യടനത്തില്‍ ബാറ്റിങിലും ബൗളിങിലും താരം മികച്ചു നിന്നു. ആദ്യ കളി തോറ്റ് പിന്നിലായ ഇന്ത്യ പിന്നീട് തുടരെ നാല് മത്സരങ്ങള്‍ വിജയിച്ചാണ് പരമ്പര 4-1നു നേടിയത്. ഇതില്‍ വാഷിങ്ടന്‍ സുന്ദര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ബൗളിങ് പ്രകടനമാണ് ഗസ് അറ്റ്കിന്‍സന്‍ പുറത്തെടുത്തത്. ജെയിംസ് ആന്‍ഡേഴ്‌സന്‍ വിടവാങ്ങിയ ശേഷം ടീമിലെത്തിയ താരം അരങ്ങേറ്റ ടെസ്റ്റില്‍ 12 വിക്കറ്റുകളാണ് രണ്ടിന്നിങ്‌സിലുമായി വീഴ്ത്തിയത്. പിന്നാലെയാണ് പുരസ്കാര പട്ടികയില്‍ ഇടം കണ്ടത്.

സ്‌കോട്‌ലന്‍ഡ് താരം ചാര്‍ലി കാസ്സല്‍ ഒമാനെതിരെ അരങ്ങേറ്റം ഏകദിനത്തില്‍ തന്നെ തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്താണ് പിട്ടകയിലേക്ക് വന്നത്. താരം 21 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തി ഏകദിന അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ മികച്ച ബൗളിങ് പുറത്തെടുത്താണ് മികവ് കാണിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ സ്ഥാപിച്ച അരങ്ങേറ്റ ഏകദിനത്തിലെ മികച്ച ബൗളിങ് റെക്കോര്‍ഡായ 16ന് 6 എന്ന റെക്കോര്‍ഡാണ് കാസ്സല്‍ പഴങ്കഥയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും