ആന്‍ഡി റോബര്‍ട്ട്‌സ് 
Sports

'ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് അവസാനിപ്പിക്കണം'; ഐസിസിക്കെതിരെ മുന്‍ താരം

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് സ്‌റ്റേഡിയത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായതില്‍ ഐസിസിക്കെതിരെ വിമര്‍ശനവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡി റോബര്‍ട്ട്‌സ്. ഐസിസി ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ ടീമുകള്‍ക്കും ഒരേ മത്സരവേദികള്‍ അനുവദിക്കണമെന്നും ആന്‍ഡി റോബര്‍ട്ട്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് സ്‌റ്റേഡിയത്തിലായിരുന്നു. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തിയത്. ടൂര്‍ണമെന്റില്‍ മറ്റ് ടീമുകള്‍ക്ക് പാകിസ്ഥാനിലും യുഎഇയിലും എത്തി കളിക്കേണ്ടി വന്നെങ്കിലും 19 ദിവസം നീണ്ട ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരു വേദിയിലായിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയത്.

ചിലപ്പോഴൊക്കെ ഇന്ത്യയോട് ഐസിസി 'നോ' പറയണം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു മുന്‍തൂക്കം ഉണ്ടായിരുന്നു, സെമി ഫൈനല്‍ എവിടെയാണെന്ന് മുന്‍കൂട്ടി അറിഞ്ഞു. ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയ്ക്ക് യാത്ര ചെയ്യേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21