എം എസ് ധോനി / ചിത്രം: പിടിഐ 
Sports

'നന്നായി എഴുതിയിരിക്കുന്നു', ആരാധകന് ധോനിയുടെ മറുപടി; എന്നന്നേക്കുമായി സൂക്ഷിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ആരാധകന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ആരാധകന്‍. ധോനി അതിന് മറുപടി നല്‍കിയപ്പോള്‍ ഫ്രെയിം ചെയ്ത് എന്നന്നേക്കുമായി സൂക്ഷിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 

നിങ്ങളെ പോലെ ഇനിയൊരാള്‍ വരില്ല എന്നെല്ലാമാണ് ആരാധകന്‍ ധോനിക്കുള്ള കുറിപ്പില്‍ എഴുതിയത്. നന്നായി എഴുതിയിരിക്കുന്നു, എല്ലാ ആശംസകളും എന്ന് എഴുതിയാണ് ധോനി ഇതില്‍ ഓട്ടോഗ്രാഫ് പതിച്ചത്. 

പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത് ഫ്രെയിം ചെയ്തു. അടുത്ത വര്‍ഷം ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് ആരാധകന്‍ ധോനിക്ക് ആദരവര്‍പ്പിക്കുന്നത്. 

കളിയിലേക്ക് വരുമ്പോള്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ച് കഴിഞ്ഞു. സീസണില്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ധോനിക്ക് കഴിഞ്ഞിരുന്നു. 34 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 203 റണ്‍സ്. ഒരു അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം