ചിത്രം: ട്വിറ്റർ 
Sports

പന്ത് കൊണ്ടത് ഹെൽമറ്റിൽ; വിൻഡിസ് അരങ്ങേറ്റക്കാരൻ സൊളോസാനോയുടെ പരിക്ക് ​ഗുരുതരമല്ല 

ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്


കൊളംബോ: കളിക്കിടെ പന്തു കൊണ്ട് തലയ്ക്ക് ആഘാതമേറ്റ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ജെറമി സോളസാനോയുടെ നില തൃപ്തികരം. ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരം ആശുപത്രിയിൽ ഒരു ദിവസംകൂടി നിരീക്ഷണത്തിൽ തുടരേണ്ടി വരും. 

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനമാണു സംഭവം. ഇരുപത്താറുകാരൻ സോളസാനോയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 24ാം ഓവറിലാണ് സംഭവം. റോഷ്ടൻ ചേസി എറിഞ്ഞ പന്തിൽ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. പന്ത് വിന്‍ഡിസ് താരത്തിന്റെ ഹെല്‍മറ്റ് ഗ്രില്ലില്‍ വന്ന് പന്തടിച്ചു.

പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ ഹെൽമറ്റിന്റെ പിൻഭാഗം ഇളകിത്തെറിച്ചു. ഗ്രൗണ്ടിൽ വീണുപോയ താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT