വെസ്റ്റ് ഇന്‍ഡീസ്. 
Sports

ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്‌കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 35 റണ്‍സിനാണ് മുന്‍ ചാംപ്യന്മാര്‍ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സ്‌കോട്ട്ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേര്‍ഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിന്‍ഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 34 പന്തില്‍ 64 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ ഷായ് ഹോപ്പും(19) ബ്രാന്‍ഡന്‍ കിംഗും(35) ചേര്‍ന്ന് 54 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്(13 പന്തില്‍ 26*), നായകന്‍ റോവ്മാന്‍ പവല്‍(14 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു.

183 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സ്‌കോട്ട്ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോട്ട്ലന്‍ഡ് നിരയില്‍ നായകന്‍ റിച്ചി ബെറിംഗ്ടണ്‍ (42), ടോം ബ്രൂസ് (35) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. റൊമാരിയോ ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോട്ട്ലന്‍ഡിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. മാത്യു ക്രോസ്, മൈക്കല്‍ ലീസ്‌ക്, ഒലിവര്‍ ഡേവിഡ്സണ്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഷെപ്പേര്‍ഡ് ഹാട്രിക് പൂര്‍ത്തിയാക്കി. നാല് ഓവറില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഷെപ്പേര്‍ഡാണ് സ്‌കോട്ട്ലന്‍ഡിന്റെ പതനം വേഗത്തിലാക്കിയത്. രണ്ട് വിക്കറ്റ് ഹോള്‍ഡറും വീഴ്ത്തി.

West indies dominate scotland in world cup opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT