ഷായ് ഹോപ് എക്സ്
Sports

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനം; വിന്‍ഡീസ് ടീമിനെ ഷായ് ഹോപ് നയിക്കും

2027ലെ ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കല്‍ ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരകള്‍ക്കായാണ് വിന്‍ഡീസ് ടീം ബ്രിട്ടീഷ് മണ്ണിലേക്ക് വരുന്നത്. മൂന്ന് വീതം മത്സരങ്ങളടങ്ങിയ പരമ്പരകളാണ് കരീബിയന്‍ സംഘം കളിക്കുന്നത്.

മെയ് 21 മുതല്‍ 25 വരെയാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര. ഇംഗ്ലണ്ടിനെതിരായ പോരാട്ടം മെയ് 29 മുതല്‍ ജൂണ്‍ 3 വരെ അരങ്ങേറും.

ടീമിനെ ഷായ് ഹോപ് നയിക്കും. 2024ലെ അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ജവല്‍ ആന്‍ഡ്രു ടീമിലെത്തി. പരിചയ സമ്പന്നരായ ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയിസ്, കെസി കാര്‍ട്ടി എന്നിവരും സംഘത്തിലുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയറെ പരിഗണിച്ചില്ല. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഡാരന്‍ സമ്മിയും സംഘവും. അതിന്റെ ഭാഗമായാണ് ടീം ബ്രിട്ടന്‍ പര്യടനത്തെ കാണുന്നത്.

ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ജവല്‍ ആന്‍ഡ്രു, കെസി കാര്‍ട്ടി, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമിര്‍ ജാംഗു, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയീസ്, ഗുഡാകേഷ് മോട്ടി, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ജയ്ഡന്‍ സീല്‍സ്, റൊമാരിയോ ഷെഫേര്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 73 lottery result

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം