Sports

വീണ്ടും കുഴക്കി ജയ്ഡന്‍ സീല്‍സിന്റെ പേസ്; രണ്ടാം പോരിലും അനായാസം വിന്‍ഡീസ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഉറപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്

സമകാലിക മലയാളം ഡെസ്ക്

ബാസറ്റ്‌റെ: തുടരെ രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 2-0ത്തിനു മുന്നില്‍. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിനാണ് വിന്‍ഡീസ് ജയം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്‍സിന് എല്ലാവരും പുറത്തായി. വിന്‍ഡീസ് 36.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 230 അടിച്ചെടുത്താണ് വിജയമുറപ്പിച്ചത്.

76 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 82 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങാണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ എവിന്‍ ലൂയിസും തിളങ്ങി. താരം 49 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ജയത്തിന് അടിത്തറയിട്ടു.

പിന്നീട് കെസി കാര്‍ട്ടി (45), ക്യാപ്റ്റന്‍ ഷായ് ഹോപ് (പുറത്താകാതെ 17), ഷര്‍ഫെന്‍ റുതര്‍ഫോര്‍ഡ് (പുറത്താകാതെ 15 പന്തില്‍ 24) എന്നിവര്‍ ചേര്‍ന്നു കൂടുതല്‍ നഷ്ടമില്ലാതെ ജയത്തിലേക്ക് ടീമിനെ എത്തിച്ചു.

നേരത്തെ 9 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ജയ്ഡന്‍ സീല്‍സിന്റെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. ഒരു ഘട്ടത്തില്‍ ടീം 200 കടക്കുമെന്നു പോലും കരുതിയില്ല. 115 റണ്‍സ് ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

അര്‍ധ സെഞ്ച്വറി നേടി പൊരുതി നിന്ന മഹ്മുദുല്ല (62), വാലറ്റത്ത് താരത്തെ പിന്തുണച്ചു ബാറ്റ് വീശിയ തന്‍സിം ഹസന്‍ സാകിബ് (45) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ഓപ്പണര്‍ തന്‍സിദ് ഹസന്‍ (46) ആണ് തിളങ്ങിയ മറ്റൊരു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT