ഇന്ത്യയ്‌ക്ക് ബാറ്റിങ്/ ട്വിറ്റർ 
Sports

ടോസ് നഷ്‌ടപ്പെട്ടു; ഇന്ത്യയ്‌ക്ക് ബാറ്റിങ്, സഞ്ജു ടീമിൽ, രോഹിത്തും കോഹ്‌ലിയും കളിക്കില്ല

സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തിലും നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്‌ലിയും കളിക്കില്ല. സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ വെസ്റ്റ് ഇൻഡീസ് നിലനിർത്തി. ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും. ഉമ്രാൻ മാലിക്കിന് പകരം ജയ്‌ദേവ് ഉനദ്കട്ടും അക്ഷർ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്‌വാദും കളിക്കും. 

ആദ്യമത്സരം ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തിൽ വിൻഡീസ് ആറു വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ 1-1 എന്ന നിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 2006നുശേഷം നടന്ന 12 ഏകദിന പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ലോകകപ്പും ഏഷ്യാകപ്പും അടുത്തിരിക്കെ, താരതമ്യേന ദുർബലരായ വിൻഡീസിനെതിരേ പരമ്പരനഷ്ടം ഇന്ത്യയ്ക്ക് നാണക്കേടായിരിക്കും. എന്നാൽ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട വിൻഡീസിന് ഇന്ത്യക്കെതിരായ പരമ്പര നേടാൻ കഴിഞ്ഞാൽ അത് വലിയ വിജയമായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT