ഫോട്ടോ: എഎഫ്പി 
Sports

'ഇനി കാണാനിരിക്കുന്നതേയുള്ളു', ആഘോഷങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് വിനിഷ്യസിന്റെ മറുപടി

കിരീടം ഉയര്‍ത്തുന്നതുവരെ ഈ ഡാന്‍സ് തുടരും എന്നാണ് ബ്രസീല്‍ മുന്നേറ്റനിര താരം വിനിഷ്യസ് ജൂനിയര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-1ന് തകര്‍ത്ത കളിയില്‍ ഓരോ ഗോളിന് ശേഷവും ചുവടുവെച്ചാണ് ബ്രസീല്‍ കളിക്കാര്‍ ആഘോഷിച്ചത്. എന്നാല്‍ ബ്രസീല്‍ താരങ്ങളുടെ ഈ ആഘോഷങ്ങള്‍ക്കെതിരെ ഐറിഷ് മുന്‍ താരം റോയ് കീന്‍ ഉള്‍പ്പെടെയുള്ളവരെത്തി. എന്നാല്‍ കിരീടം ഉയര്‍ത്തുന്നതുവരെ ഈ ഡാന്‍സ് തുടരും എന്നാണ് ബ്രസീല്‍ മുന്നേറ്റനിര താരം വിനിഷ്യസ് ജൂനിയര്‍ പറയുന്നത്. 

മറ്റുള്ളവരുടെ സന്തോഷം കാണുമ്പോള്‍ പരാതികള്‍ പറയാനാണ് ചിലര്‍ക്ക് ഇഷ്ടം. ഞങ്ങള്‍ ബ്രസീലുകാര്‍ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതെല്ലാം ഇവരെ അലട്ടും. ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് ഗോള്‍ നേടുന്ന സമയം. ലോകകപ്പ് ആവുമ്പോള്‍ അത് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു, വിനിഷ്യസ് ജൂനിയര്‍ പറയുന്നു. 

അതുകൊണ്ട് തന്നെ ഇത് സന്തോഷിക്കാനുള്ള സമയമാണ്. ഞങ്ങള്‍ക്ക് മാത്രമല്ല. രാജ്യത്തിനാകെ. ഇനിയും ഒരുപാട് ആഘോഷങ്ങള്‍ വരാനുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ നന്നായി കളിക്കണം. മത്സരങ്ങള്‍ ജയിക്കണം. സന്തോഷവാന്മാരായിരിക്കണം, വിനിഷ്യസ് ജൂനിയര്‍ പറയുന്നു. 

ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയെ 2-0ന് വീഴ്ത്തിയാണ് ബ്രസീല്‍ തുടങ്ങിയത്. നെയ്മറുടെ അഭാവത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയത് 1-0ന്റെ ജയം. കാമറൂണിനെതിരെ ബി ടീമുമായി ഇറങ്ങി 1-0ന് തോല്‍വി വഴങ്ങി. എന്നാല്‍ നെയ്മര്‍ തിരിച്ചെത്തിയതോടെ പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ജയം നേടാന്‍ ടിറ്റേയ്ക്കും സംഘത്തിനുമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT