'മെസിയുടെ പെനാല്‍റ്റി ഞാന്‍ തടുത്തിടും'; മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ 

മെസിയെ പൂട്ടാനറിയാം എന്നാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാല്‍ പറഞ്ഞത്
മെസി, നോപ്പര്‍ട്ട്/ഫോട്ടോ: എഎഫ്പി
മെസി, നോപ്പര്‍ട്ട്/ഫോട്ടോ: എഎഫ്പി

ദോഹ: അര്‍ജന്റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരിനിറങ്ങും മുന്‍പ് മെസിയെ ചൂണ്ടിയാണ് നെതര്‍ലന്‍ഡ്‌സ് ടീമിന് നേര്‍ക്ക് എത്തുന്ന ചോദ്യങ്ങള്‍. മെസിയെ പൂട്ടാനറിയാം എന്നാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാല്‍ പറഞ്ഞത്. മെസി മാത്രമല്ല, അര്‍ജന്റൈന്‍ നിരയില്‍ നല്ല കളിക്കാര്‍ വേറെയുമുണ്ടെന്നാണ് എകെ പ്രതികരിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത് ഡച്ച് ഗോള്‍ കീപ്പറുടെ വക്കുകളാണ്. 

മെസി പെനാല്‍റ്റിയെടുക്കാന്‍ വന്നാല്‍ തടഞ്ഞിടും എന്നാണ് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രീസ് നോപ്പര്‍ട്ട് പറയുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും അതിന് റെഡിയാണ്. മെസിക്ക് മിസ് ആവാനും സാധ്യതയുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നമ്മള്‍ അത് കണ്ടതാണ്. നമ്മളെ പോലെ തന്നെയാണ് മെസി, മനുഷ്യനാണ്. മികച്ച താരമാണെന്നത് ഉറപ്പാണ്. പക്ഷെ പെനാല്‍റ്റി തടയാന്‍ എനിക്കാവും, നോപ്പര്‍ട്ട് പറയുന്നു. 

മെസിയുടെ പോരായ്മ എവിടെയെന്ന് തങ്ങള്‍ കണ്ടെത്തി കഴിഞ്ഞതായും അത് മുതലെടുക്കാന്‍ ശ്രമിക്കുമെന്നും വാന്‍ ഗാല്‍ പറഞ്ഞിരുന്നു. പന്ത് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് തിരികെ പിടിക്കാനുള്ള താത്പര്യം മെസിയില്‍ കുറവാണെന്നാണ് വാന്‍ ഗാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

ലോകകപ്പില്‍ അര്‍ജന്റീന നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ഗോളുകളാണ് മെസിയില്‍ നിന്ന് വന്നത്. സൗദിക്കെതിരെ 2-1ന് തോറ്റ കളിയില്‍ മെസി പെനാല്‍റ്റി വലയിലെത്തിച്ചു. എന്നാല്‍ പോളണ്ടിനെതിരെ പെനാല്‍റ്റി കളഞ്ഞുകുളിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com