ഹര്‍ഭജന്‍ സിങ് 
Sports

'ക്രിക്കറ്റില്‍ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്തവര്‍ രോഹിതിനെയും കോഹ്‌ലിയെയും വിധിക്കുന്നു'; ഒളിയമ്പുമായി ഹര്‍ഭജന്‍

ഇന്ത്യന്‍ ടീമില്‍ രോഹിതിന്റെയും കോഹ് ലിയുടെയും ഭാവി തീരുമാനിക്കുന്നത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാത്തവരാണെന്നാണ് ഹര്‍ഭജന്റെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവി എന്താകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. പരിശീലകന്‍ ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഗംഗീര്‍ ഉള്‍പ്പെടെയുള്ളവരെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്.

ഇന്ത്യന്‍ ടീമില്‍ രോഹിതിന്റെയും കോഹ് ലിയുടെയും ഭാവി തീരുമാനിക്കുന്നത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാത്തവരാണെന്നാണ് ഹര്‍ഭജന്റെ വിമര്‍ശനം. ഇത് നിര്‍ഭാഗ്യകരമാണെന്നും 2027 ലെ ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഭജന്‍ പറഞ്ഞു. രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് വരെ അവര്‍ക്ക് തുടരാന്‍ കഴിയുമോ എന്നതിനെക്കുറിച്ചാണ് ആരാധകരുടെ ആശങ്ക. ഹെഡ് കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

'ഇക്കാര്യത്തില്‍ എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കില്ല, കാരണം ഞാനും ഒരു കളിക്കാരനാണ്, ഇതെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. എന്റെ സഹതാരങ്ങളില്‍ പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷേ ഇത് വളരെ നിര്‍ഭാഗ്യകരമാണ്. വിരാട് കോഹ്ലിയെപ്പോലെ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കളിക്കാരനെ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാത്ത ആളുകള്‍ അവരുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നത് അല്‍പ്പം നിര്‍ഭാഗ്യകരമാണ്' ഹന്‍ഭജന്‍ പറഞ്ഞു. ലോകകപ്പില്‍ ആദ്യ പന്ത് എറിയാന്‍ ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്, പക്ഷേ രോഹിതും കോഹ്ലിയും മികച്ച ഫോമില്‍ തുടരണമെന്നും അടുത്ത തലമുറയ്ക്ക് മാതൃകയാകണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Unfortunate that people who haven't achieved much deciding 'Ro-Ko' future: Harbhajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് തടഞ്ഞില്ല

രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി

STET: സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം; കേരളത്തിൽ മൂന്ന് പരീക്ഷ കേന്ദ്രങ്ങൾ

'അച്ഛന്റെ മോഹൻലാൽ സിനിമകൾ ഒന്നിനു പിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം എനിക്കിപ്പോൾ മനസിലായി'; അഖിൽ സത്യൻ

'ഇഷ്ട നടനായി കോസ്റ്റ്യും ഒരുക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം; നാളെ മുതല്‍ വാക്കിലും നോക്കിലും ചിരിയിലും പുതിയൊരു മമ്മൂക്ക'

SCROLL FOR NEXT