ബ്യൂ വെബ്‌സ്റ്റര്‍ എക്സ്
Sports

ബോളിലും ബാറ്റിലും മായാജാലം കാട്ടാന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍, ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റം; ആരാണ് ബ്യൂ വെബ്‌സ്റ്റര്‍?

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. മോശം ഫോമിലുള്ള മിച്ചല്‍ മാര്‍ഷിന് പകരമാണ് സിഡ്നി ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ ബ്യൂ വെബ്സ്റ്ററെ ഉള്‍പ്പെടുത്തിയത്. പരമ്പരയില്‍ 2-1ന് ലീഡ് നേടി മെല്‍ബല്‍ ടെസ്റ്റ് ടീമില്‍ നിന്നുള്ള ഏക മാറ്റമാണിത്. ബോക്സിംഗ് ഡേ ടെസ്റ്റിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന് വാരിയെല്ലിന് വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ സിഡ്‌നി ടെസ്റ്റില്‍ കളിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഫിറ്റ്‌നസ് നേടിയത് ഓസീസ് ടീമിന് ആശ്വാസമായി.

ഓസ്ട്രേലിയയുടെ ടി20 ക്യാപ്റ്റനായ മാര്‍ഷിന് ആദ്യ നാല് ടെസ്റ്റുകളില്‍ നിന്ന് 73 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. വല്ലപ്പോഴും മാത്രമാണ് മിച്ചല്‍ മാര്‍ച്ച് ബൗള്‍ ചെയ്തത്. അതേസമയം, 31 കാരനായ വെബ്സ്റ്റര്‍ ഏത് ഫോര്‍മാറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 5,297 റണ്‍സും 148 വിക്കറ്റുകളും നേടിയ ടാസ്മാനിയന്‍ ഓള്‍റൗണ്ടര്‍ മികച്ച ആഭ്യന്തര റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

വെബ്സ്റ്റര്‍ 2014ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 37.83 ശരാശരിയിലാണ് 5,297 റണ്‍സ് അദ്ദേഹം നേടിയത്. അതില്‍ 12 സെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. ബൗളിങ്ങിലും തിളങ്ങിയിട്ടുണ്ട്. 148 വിക്കറ്റുകള്‍ നേടി യഥാര്‍ഥ ഓള്‍റൗണ്ടര്‍ എന്ന തലത്തിലേക്കും ഉയര്‍ന്നു.

നാല് വര്‍ഷം മുമ്പ് കോവിഡ് മഹാമാരിയുടെ സമയത്ത് ഓഫ്-സ്പിന്നില്‍ നിന്ന് പേസ് ബൗളിങ്ങിലേക്ക് മാറിയ വെബ്സ്റ്റര്‍ ടാസ്മാനിയയുടെ മൂന്നാമത്തെ സീമറായും ടോപ്-സിക്‌സ് ബാറ്റ്സ്മാനുമായി മാറി. 2022/23 സീസണിന്റെ തുടക്കം മുതല്‍, ടാസ്മാനിയയ്ക്ക് വേണ്ടി അദ്ദേഹം 51.01 ശരാശരിയില്‍ 1,837 റണ്‍സ് നേടുകയും 39 വിക്കറ്റുകള്‍ നേടുകയും ചെയ്തു. മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിന് ഷെഫീല്‍ഡ് ഷീല്‍ഡ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പദവി നേടിക്കൊടുത്തു. കൂടാതെ അടുത്തിടെ ഇന്ത്യയ്ക്കെതിരായ ഓസ്ട്രേലിയ എ പരമ്പരയിലെ മികച്ച പ്രകടനവും ദേശീയ ടീമില്‍ ഇടംനേടാന്‍ സഹായിച്ചു. ഓപ്പണറായും മധ്യനിരയില്‍ നങ്കൂരമിട്ട് കളിക്കാനും സീമിനും സ്പിന്നിനും ഇടയില്‍ പന്ത് എറിയാനുമുള്ള വെബ്സ്റ്ററിന്റെ കഴിവ് ഓസ്‌ട്രേലിയയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT