Kashmira Pardeshi x
Sports

ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)

പ‍ഞ്ചാബ് കിങ്സിനായി ആർപ്പുവിളിച്ച് ഐപിഎൽ പോരാട്ടങ്ങളിലെത്തുന്ന യുവതിയെ തിരഞ്ഞ് സൈബർ ലോകം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലി‍ൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ചെന്നൈ സൂപ്പർ കിങ്സ്- പഞ്ചാബ് കിങ്സ് പോരാട്ടത്തിനിടെ സ്ക്രീനിൽ ഒരു സുന്ദരിയെ ക്യാമറാമാൻ ഒപ്പിയെടുത്തിരുന്നു. പിന്നാലെ അതാരണെന്നു അറിയാനുള്ള അന്വേഷണത്തിലായിരുന്നു സൈബർ ലോകം. കാണികൾക്കിടയിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴാണ് പഞ്ചാബിനായി ആർപ്പുവിളിക്കുന്ന യുവതി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

നിമിഷങ്ങൾക്കുള്ളിൽ യുവതി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ആരാണ് യുവതിയെന്ന അന്വേഷണത്തിനൊടുവിൽ സൈബർ ലോകത്ത് ഒരു പേരും പ്രചരിച്ചു. കശ്മീര പർദേശി. ‌‌

നടി കശ്മീര പർദേശിയാണ് പഞ്ചാബിനു പിന്തുണയുമായി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയത് എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം പഞ്ചാബ് താരം നേഹൽ വധേരയുടെ കാമുകിയാണ് കശ്മീരയെന്നും ചില ​ഗോസിപ്പുകൾ പരക്കുന്നുണ്ട്. ‌എന്നാൽ ഇതുസംബന്ധിച്ച് നേഹൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

സിനിമയിൽ പുതിയ കരിയർ തുടങ്ങാനുള്ള ശ്രമം നടത്തുന്ന താരമാണ് കശ്മീര. 2018ൽ നർത്തനശാല എന്ന തെലു​ഗു സിനിമയിലൂടെയാണ് അവരുടെ അരങ്ങേറ്റം. പിന്നാലെ സിവപ്പ് മഞ്ഞൾ പച്ചൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. മിഷൻ മം​ഗൾ എന്ന ചിത്രത്തിലും കശ്മീരയുണ്ട്. 2023ൽ പുറത്തിറങ്ങിയ വെബ് സീരീസായ ദി ഫ്രീലാൻസറിലും കശ്മീര അഭിനയിച്ചു.

ഐപിഎൽ മത്സരങ്ങളിൽ പഞ്ചാബിനെ പിന്തുണച്ച് തുടർച്ചയായി എത്തിയതോടെയാണ് കശ്മീര കൂടുത‍ൽ ശ്ര​ദ്ധ നേടിയത്. പഞ്ചാബ് ജേഴ്സി ധരിച്ച് മിക്ക മത്സരങ്ങളിലും ​ഗാലറിയിൽ കശ്മീരയെ കണാം. ഇടയ്ക്ക് പഞ്ചാബ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയുടെ അടുത്തും കശ്മീരയെ കാണാം.

Actress Kashmira Pardeshi goes viral after being spotted cheering for Punjab Kings in IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും', ബിജെപി സ്വാധീന ശക്തിയാകുമെന്ന് സുരേഷ് ഗോപി

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി, പണം കൊണ്ടുവന്നത് മകന്‍റെ കാറില്‍'

നുഴഞ്ഞുകയറ്റം തടയാന്‍ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പുതിയ പ്രതിരോധ സംവിധാനവുമായി ബിഎസ്എഫ്

അധികമായാൽ ചീരയും ആപത്താണേ

SCROLL FOR NEXT