ഫോട്ടോ: ട്വിറ്റർ 
Sports

അടുത്ത നായകന്‍ ആര്? സൂചന നല്‍കി വിരാട് കോഹ്‌ലി

'മറ്റൊരാള്‍ ടീമിനെ നയിക്കേണ്ട സമയമായി. കുറച്ചു നാളുകളായി രോഹിത് ടീമിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ ആരാവും എന്നതില്‍ സൂചന നല്‍കി വിരാട് കോഹ് ലി. രോഹിത് ഇവിടെ തന്നെയുണ്ട് എന്ന് പറയേണ്ടതില്ലല്ലോ എന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

മറ്റൊരാള്‍ ടീമിനെ നയിക്കേണ്ട സമയമായി. കുറച്ചു നാളുകളായി രോഹിത് ടീമിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ട്, നമീബിയക്കെതിരായ മത്സരത്തില്‍ ടോസിന്റെ സമയം കോഹ് ലി പറഞ്ഞു. വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ചത്. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ മാറി ചിന്തിക്കേണ്ട സമയവും എത്തിയിരിക്കുന്നു. ടീമിന്റെ പ്രകടനം അഭിമാനം നല്‍കുന്നതാണെന്നും കോഹ്‌ലി പറഞ്ഞു.

കോഹ് ലി സ്ഥാനം ഒഴിഞ്ഞതോടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ടി20യില്‍ ഇന്ത്യയെ 19 മത്സരങ്ങളില്‍ രോഹിത് നയിച്ചിട്ടുണ്ട്. അതില്‍ 15 വട്ടം ജയിച്ചു കയറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു