ഫോട്ടോ: ട്വിറ്റർ 
Sports

'കൂടുതൽ കോർണറുകൾ നേടിയത് ഇം​ഗ്ലണ്ടാണ്, അവരാണ് യൂറോ ചാംപ്യന്മാർ!'- കടുത്ത പരിഹാസവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ

'കൂടുതൽ കോർണറുകൾ നേടിയത് ഇം​ഗ്ലണ്ടാണ്, അവരാണ് യൂറോ ചാംപ്യന്മാർ!'- കടുത്ത പരിഹാസവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിംഗ്ടൺ: യൂറോ കപ്പ് ഫൈനലിൽ പരാജയപ്പെട്ട ഇം​ഗ്ലണ്ടിനെ ട്രോളി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. പിന്നാലെ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ പരിഗണനവച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം മുൻനിർത്തിയായിരുന്നു കിവി താരങ്ങളുടെ പരിഹാസം. 

ന്യൂസിലൻഡ് മുൻ താരം സ്‌കോട് സ്‌റ്റൈറിസും ഓൾറൗണ്ടർ ജിമ്മി നീഷം എന്നിവരാണ് ട്വിറ്റർ കുറിപ്പിലൂടെ ഇം​ഗ്ലണ്ടിനെ പരിഹസിച്ചത്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാൻ ഒരു വഴിയുണ്ടായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. 

ഏറ്റവും കൂടുതൽ കോർണർ നേടിയത് ഇംഗ്ലണ്ടായിരുന്നു അതുവഴി ഇംഗ്ലണ്ടിനെ ജയിപ്പിക്കാമായിരുന്നുവെന്നാണ് സ്റ്റൈറിസ് പറയുന്നത്. ഏറ്റവും കൂടുതൽ പാസുകൾ നൽകിയവെ വിജയിപ്പിക്കാമായിരുന്നു എന്നാണ് നീഷം പറഞ്ഞത്. 

'എനിക്കൊന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനാണ് കൂടുതൽ കോർണറുകൾ ലഭിച്ചത്. അവരാണ് യൂറോ ചാംപ്യന്മാർ.' സ്റ്റൈറിസ് പരിഹാസത്തോടെ കുറിച്ചിട്ടു.

'എന്തിനാണ് പെനാൽറ്റി ഷൂട്ടൗട്ട്. ആരാണോ കൂടുതൽ പാസുകൾ നൽകിയത് അവരെ ജയിപ്പിക്കാമായിരുന്നില്ലേ ?' നീഷം പരിഹാസത്തോടെ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT