Wiaan Mulder, Brian Lara x
Sports

'ലാറ ഇതിഹാസം, 400 റണ്‍സ് അദ്ദേഹത്തിന്റെ പേരിൽ തന്നെ നിലനിൽക്കണം!'; ചരിത്ര നേട്ടം മനഃപൂര്‍വം ഒഴിവാക്കിയെന്ന് മള്‍ഡര്‍

വിയാന്‍ മള്‍ഡര്‍ 334 പന്തുകള്‍ നേരിട്ട് പുറത്താകാതെ 367 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 21 വര്‍ഷമായി തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന റെക്കോര്‍ഡാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (400 നോട്ടൗട്ട്) എന്ന നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഓരേയൊരു ക്വാഡ്രബിള്‍ സെഞ്ച്വറിയും ഇതുതന്നെ. ഈ റെക്കോര്‍ഡിനു തൊട്ടരികിലെത്തിയിട്ടും അതുവേണ്ടെന്നു വച്ച വിയാന്‍ മള്‍ഡറുടെ തീരുമാനം കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ താരം 367 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെ 2004ല്‍ ഇംഗ്ലണ്ടിനെതിരെ ലാറ നേടിയ 400 റണ്‍സ് തകര്‍ക്കപ്പെടാതെ നിന്നു. റെക്കോര്‍ഡിലേക്ക് 34 റണ്‍സ് മാത്രം അകലെയാണ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന്‍ കൂടിയായ മള്‍ഡറുടെ നിര്‍ണായക തീരുമാനം വന്നത്.

ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാതെ നില്‍ക്കട്ടെ എന്ന തീരുമാനമാണ് ഡിക്ലറേഷനു പിന്നിലെന്നു പറയുകയാണ് മള്‍ഡര്‍. ഇക്കാര്യം പരിശീലകനോടു സംസാരിച്ചതായും ടീമിനു പൊരുതാനുള്ള റണ്‍സ് ആവശ്യത്തിനുണ്ടെന്ന തിരിച്ചറിവും തീരുമാനത്തെ സാധൂകരിച്ചതായും മള്‍ഡര്‍.

'ഞാന്‍ ഷുക്‌സിനോട് (പ്രോട്ടീസ് പരിശീലകന്‍ ഷുക്രി കോണ്‍റാഡ്) സംസാരിച്ചിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്, ഇതിഹാസങ്ങള്‍ വലിയ സ്‌കോറുകള്‍ നിലനിര്‍ത്തട്ടെ- എന്നായിരുന്നു. എന്റെ വിധി മറ്റൊന്നായിരിക്കും. ബ്രയാന്‍ ലാറ ആ റെക്കോര്‍ഡ് നിലനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതങ്ങിനെ തന്നെ നില്‍ക്കണം.'

'ഒന്നാമതായി ടീമിന് ആവശ്യത്തിനു റണ്‍സുണ്ട്. ഇനി ബൗള്‍ ചെയ്യാമെന്നു കരുതി. മറ്റൊന്ന് ബ്രയാന്‍ ലാറ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും വലിയ ഇതിഹാസമാണ്. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം 400 റണ്‍സ് നേടിയത്. ലാറയെ പോലെ ഒരാളുടെ പേരില്‍ തന്നെ ആ റെക്കോര്‍ഡ് നിലനില്‍ത്തുന്നത് വളരെ സവിശേഷതയുള്ള കാര്യവുമാണ്. എനിക്ക് ഇനിയും അവസരം ലഭിച്ചാലും ഞാന്‍ ഇതു തന്നെയായിരിക്കും ചെയ്യുക'- മള്‍ഡര്‍ വ്യക്തമാക്കി.

സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മള്‍ഡര്‍ ചരിത്ര നേട്ടം വേണ്ടെന്നു വച്ചത്. ലഞ്ചിനു പിരിയുമ്പോള്‍ മള്‍ഡര്‍ 367 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 334 പന്തുകള്‍ നേരിട്ട് 49 ഫോറും 4 സിക്‌സും സഹിതമായിരുന്നു താരത്തിന്റെ ഐതിഹാസിക ബാറ്റിങ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 5 വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറെന്ന നേട്ടത്തില്‍ മള്‍ഡര്‍ എത്തി. താരം വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിന്റെ 365 റണ്‍സ് മറികടന്നു.

Wiaan Mulder, Brian Lara: Despite nearing Brian Lara's record 400, Wiaan Mulder declared the innings at 367*. South Africa coach Shukri Conrad praised Mulder's masterclass performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT