ജെയിംസ് ആന്‍ഡേഴ്സന്‍, വിരാട് കോഹ്‌ലി ട്വിറ്റര്‍
Sports

'ജിമ്മി... വിരമിക്കരുത്, ഞങ്ങള്‍ക്ക് ഇനിയും കാണണം കോഹ്‌ലി- ആന്‍ഡേഴ്‌സന്‍ പോരാട്ടം'

കോഹ്‌ലിയുടെ അഭാവം ആരാധകരെ നിരാശയിലാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ആരാധകരെ നിരാശയിലാക്കി. വിരാട് കോഹ്‌ലി അവസാന മൂന്ന് ടെസ്റ്റുകളും കളിക്കാനില്ലെന്ന വിവരമാണ് അവരെ നിരാശയിലാക്കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ കോഹ്‌ലി കഴിച്ചിരുന്നില്ല. ശേഷിക്കുന്ന മൂന്ന് പോരാട്ടങ്ങളില്‍ താരം കളിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരമ്പരയില്‍ നിന്നു തന്നെ കോഹ്‌ലി പിന്‍മാറുകയായിരുന്നു.

കോഹ്‌ലിയുടെ അഭാവം ആരാധകരെ നിരാശയിലാക്കുന്നതിന്റെ പ്രധാന കാരണം ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ സാന്നിധ്യം കൂടിയാണ്. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നു അവര്‍ പറയുന്നു. 40 കടന്ന താരമായ ആന്‍ഡേഴ്‌സന്‍ ഇനിയൊരു പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരുമെന്നു ഉറപ്പില്ല. കരിയറിന്റെ അവസാന ലാപ്പിലാണ് താരം.

കോഹ്‌ലി കളിക്കാത്തതിനാല്‍ ആന്‍ഡേഴ്‌സന്‍ വിരമിക്കരുത് എന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങള്‍ക്ക് ഇരു താരങ്ങളുടേയും നേര്‍ക്കുനേര്‍ പോരാട്ടം ഇനിയും കാണണമെന്നു ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

അവസാനമായി ആന്‍ഡേഴ്‌സന്‍- കോഹ്‌ലി പോരാട്ടം കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇതിഹാസങ്ങളുടെ നേര്‍ക്കുനേര്‍ പോര് നഷ്ടമായി. ഇന്ത്യന്‍ മണ്ണിലല്ലെങ്കിലും ഇംഗ്ലീഷ് മണ്ണിലെങ്കിലും പോരാട്ടം ഒരിക്കല്‍ കൂടി കാണണമെന്നും അതു കഴിഞ്ഞിട്ട് വിരമിച്ചാല്‍ മതിയെന്നുമാണ് ആന്‍ഡേഴ്‌സനോടും കോഹ്‌ലിയോടും ആരാധകരുടെ അഭ്യര്‍ഥന.

13 വര്‍ഷത്തെ കരിയറിനിടെ ആദ്യമായാണ് ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം പോലും കളിക്കാതെ കോഹ്‌ലി പിന്‍മാറുന്നത്. ഇക്കാര്യവും ആരാധകര്‍ എടുത്തു പറയുന്നു. കരുത്തോടെ കോഹ്‌ലി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT