ഫയല്‍ ചിത്രം 
Sports

ഈ 5 അടി 5 ഇഞ്ച് ഉയരം വെച്ചാണ് ലോകോത്തര ബൗളര്‍മാരെ നേരിട്ടത്; ഗാവസ്‌കറിന്റെ വീഡിയോകള്‍ കണ്ട് പഠിക്കണം: ജാവേദ് മിയാന്‍ദാദ് 

ആ ഉയരവും വെച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തും സുനില്‍ ഗാവസ്‌കര്‍ കളിച്ചു എന്നത് അതിശയിപ്പിക്കുന്നതാണെന്ന് പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ആ ഉയരവും വെച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തും സുനില്‍ ഗാവസ്‌കര്‍ കളിച്ചു എന്നത് അതിശയിപ്പിക്കുന്നതാണെന്ന് പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. ലോകോത്തര പേസര്‍മാരെ എങ്ങനെ നേരിടണം എന്ന് ഗാവസ്‌കറിന്റെ ബാറ്റിങ് കണ്ട് പുതുതലമുറയിലെ കളിക്കാര്‍ പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു. 

ഗാവസ്‌കറിന്റെ സ്ഥിരതയും പ്രകടനവും അതിശയിപ്പിക്കുന്നതാണ്. ഗാവസ്‌കറിന്റെ വീഡിയോ കണ്ട് ഇപ്പോഴത്തെ കളിക്കാര്‍ക്ക് ഒരുപാട് പഠിക്കാനാവും. എങ്ങനെ തന്റെ ഉയര കുറവിന് ഇടയിലും ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് നോക്കുക. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളുടെ അപകടകാരികളാണ് പേസര്‍മാരെയാണ് ഗാവസ്‌കര്‍ നേരിട്ടതെന്നും ജാവേദ് മിയാന്‍ദാദ് ചൂണ്ടിക്കാണിക്കുന്നു. 

ഗാവസ്‌കര്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ഗാവസ്‌കറിനോട് അടുത്താണ് ഞാന്‍ ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുക. ഗാവസ്‌കറിന്റെ ശ്രദ്ധ കളയാന്‍ വേണ്ടി ഞാന്‍ എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. വലിയ നിലയില്‍ ഫോക്കസ് ചെയ്ത് കളിക്കാന്‍ കഴിയുന്ന വ്യക്തിയാണ് ഗാവസ്‌കര്‍. എന്നാല്‍ ചില സമയം എനിക്ക് ഗാവസ്‌കറിന്റെ ശ്രദ്ധ കളയാന്‍ പറ്റും. വിക്കറ്റ് നഷ്ടമായി മടങ്ങുമ്പോള്‍ എന്നെയാവും ഗാവസ്‌കര്‍ പഴിക്കുക, പാക് മുന്‍ താരം പറയുന്നു. 

മൈക്കല്‍ ഹോള്‍ഡിങ്, ആന്‍ഡി റോബര്‍ട്‌സ്, മല്‍കോം മാര്‍ഷല്‍, ഇമ്രാന്‍ ഖാന്‍, റിച്ചാര്‍ഡ് ഹഡ്‌ലി, എന്നീ പേസര്‍മാരെയാണ് തന്റെ അഞ്ചടി അഞ്ച് ഇഞ്ച് ഉയരവുമായി സെവാഗിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഗാവസ്‌കറിനും ഗുണ്ടപ്പ വിശ്വനാഥിനും ഒരേ സമയത്ത് കളിക്കാനായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും മിയാന്‍ദാദ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന