ഇന്ത്യന്‍ ടീം എക്സ്
Sports

കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ... ആറാം ശ്രമത്തില്‍ ലങ്കന്‍ സ്വപ്നം പൂവണിയുമോ!

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനല്‍ ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ ഫൈനലില്‍ നേരിടും. ഇരു ടീമുകളും ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ മുഖാമഖം വരുന്നത്.

ചരിത്രത്തില്‍ ഇന്നു വരെ ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യന്‍ വനിതകളെ ഏഷ്യാ കപ്പ് ഫൈനലില്‍ വീഴ്ത്തിയിട്ടില്ല. ഇത് ആറാം തവണയാണ് ഇരു ടീമുകളും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2004, 05, 06, 08, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കി കിരീടം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. കന്നി ഏഷ്യാ കപ്പ് കിരീടം സ്വന്തം നാട്ടില്‍ നേടാനാണ് ലങ്കന്‍ വനിതകള്‍ ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 9ാം അധ്യായമാണ് ഇത്തവണ. ഇന്ത്യയുടെ 9ാം ഫൈനലും. ഒരു തവണ മാത്രമാണ് ഇന്ത്യ ഇതുവരെ കിരീടം കൈവിട്ടത്. 2018ല്‍ ബംഗ്ലാദേശാണ് ഇന്ത്യയെ അട്ടിമറിച്ച് കിരീടം നേടിയത്. ലങ്കയുടെ ആറാം ഫൈനല്‍.

സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനേയും ശ്രീലങ്ക പാകിസ്ഥാനെ തകര്‍ത്താണ് എത്തുന്നത്. ഇന്ത്യ ബാറ്റിങിലും ബൗളിങിലും മികവോടെ കളിക്കുന്നു. ലങ്കയും സമാന ഫോമിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT