: വനിതാ പ്രീമിയര്‍ ലീഗ് 
Sports

മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്‍; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് മത്സരം. വൈകീട്ട് 7.30 ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മൂന്ന് സീസണില്‍ രണ്ട് തവണയും കപ്പടിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ബംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ്. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളാണ് മുംബൈ. 2024ല്‍ കപ്പ് ബംഗളൂരുവിനാണ്. മൂന്ന് തവണയും ഡല്‍ഹി ക്യാപിറ്റല്‍സ് റണ്ണറപ്പായി. നവിമുംബൈയ്ക്കു പുറമെ വഡോദരയാണ് മറ്റൊരു വേദി.

ഇത്തവണയും അഞ്ച് ടീമുകളാണ് ലീഗിലുള്ളത്. ആകെ 22 കളികള്‍. രണ്ട് ദിവസം രണ്ട് മത്സരമുണ്ട്. ബാക്കി മത്സരങ്ങള്‍ രാത്രി 7.30ന്. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.

ടീമുകളും പ്രമുഖതാരങ്ങളും

മുംബൈ ഇന്ത്യന്‍സ്

ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹെയ്ലി മാത്യൂസ്, അമേലിയ കെര്‍, നാറ്റ് സ്‌കീവര്‍ ബ്രുന്റ്, എസ് സജന.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു

സ്മൃതി മന്ദാന(ക്യാപ്റ്റന്‍), റിച്ചാഘോഷ്, ഗ്രേസ് ഹാരിസ്, രാധായാദവ്, അരുന്ധതി റെഡ്ഡി, ഡി ഹേമലത.

ഡല്‍ഹി ക്യാപിറ്റല്‍സ്

ജെമീമ റോഡ്രിഗസ്(ക്യാപ്റ്റന്‍), ലോറ വൂള്‍വാര്‍ഡറ്റ്, ഷഫാലി വര്‍മ, മരിസന്നെ കാപ്പ്, മിന്നുമണി.

യുപി വാരിയേഴ്സ്

മെഗ് ലാനിങ്(ക്യാപ്റ്റന്‍), സോഫി എക്ലസ്റ്റോണ്‍, ഫീബി ലിച്ച്ഫീല്‍ഡ്, ദീപ്തി ശര്‍മ, ആശ ശോഭന.

ഗുജറാത്ത് ജയന്റ്സ്

ആഷ്ലി ഗാര്‍ഡ്നര്‍(ക്യാപ്റ്റന്‍)

ബെത്ത്മൂണി, യസ്തിക ഭാട്യ, ബെത്ത്മൂണി, രേണുക ഠാക്കൂര്‍, സോഫി ഡിവൈന്‍.

Women's Premier League Twenty20 cricket starts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

തന്ത്രിക്ക് കുരുക്ക് മുറുകുന്നു, അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല, ധനമന്ത്രിമാരുടെ യോഗം ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വെനസ്വേലയുമായി ബന്ധം; വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം, വിഡിയോ

'കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി'

അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല, താന്ത്രികാവകാശം താഴമണ്‍ പരമ്പരയിലെ രണ്ടു കുടുംബങ്ങള്‍ക്ക്; രാജീവര് മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍

SCROLL FOR NEXT