Womens T20 World Cup 
Sports

82 കോടി രൂപ; വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക; ചാംപ്യൻമാർക്ക് എത്ര കിട്ടും?

വനിതാ ടി20 ലോകകപ്പ് ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസി വനിതാ ടി20 ലോകകപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. മൊത്തം സമ്മാനത്തുകയായി വിതരണം ചെയ്യുക 82 കോടിയോളം രൂപ. കഴിഞ്ഞ അധ്യായത്തേക്കാള്‍ അധികം തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മൊത്തം 75 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കിയത്. സമ്മാനത്തുകയില്‍ പത്ത് ശതമാനത്തിനടുത്തു വര്‍ധനവാണ് വരുത്തിയത്.

ചാംപ്യന്‍ ടീമിനു 21.8 കോടി രൂപ കിട്ടും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 10 കോടിയോളമാണ് സമ്മാനത്തുക. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 6.29 കോടി നല്‍കും.

ഗ്രൂപ്പ് പോരിലെ വിജയങ്ങള്‍ക്ക് 29 ലക്ഷം രൂപയായിരിക്കും സമ്മാനത്തുക. 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും 2.06 കോടി രൂപ ടൂര്‍ണമെന്റില്‍ കളിച്ചാല്‍ തന്നെ കിട്ടും.

ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് പോരാട്ടം. ജൂലൈ 5നാണ് ഫൈനല്‍ പോരാട്ടം.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരാടുന്നത്. 33 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.

Womens T20 World Cup prize money: ICC on Monday unveiled a record prize pool of approximately Rs 82 crore for the upcoming Women's T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

SCROLL FOR NEXT