D Gukesh vs Javokhir Sindarov x
Sports

ഗുകേഷിന്റെ 'ബര്‍ലിന്‍ ഡിഫന്‍സ്', പതറി സിന്ദ്രോവ്!

മൂന്നാം പോരും സമനിലയില്‍, ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് വിശ്രമ ദിനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജനീവ: നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷും ഉസ്‌ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവ് ജാവോഹിര്‍ സിന്ദ്രോവും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ മൂന്നാം പോരാട്ടവും സമനിലയില്‍. ഇതോടെ ഇരുവരും 1.5 പോയിന്റുമായി ഒപ്പത്തിനൊപ്പം. ഇന്ന് വിശ്രമ ദിനമാണ്. നാലാം പോരാട്ടം ശനിയാഴ്ച അരങ്ങേറും.

കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് അനായാസം മത്സരത്തില്‍ സമനില പിടിക്കുകയായിരുന്നു. ബര്‍ലിന്‍ ഡിഫന്‍സ് തന്ത്രം ഫലപ്രദമായി ഉപയോഗിച്ച ഗുകേഷ് എതിരാളിയുടെ നീക്കങ്ങളെ കൃത്യമായി പ്രവചിച്ചു.

2000ത്തിലെ ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇതിഹാസ താരം ഗാരി കാസ്പറോവിനെ പൂട്ടാന്‍ വ്‌ലാഡിമിര്‍ ക്രാംനിക്ക് ഇതേ ബര്‍ലിന്‍ ഡിഫന്‍സ് പ്രയോഗിച്ചതു മുതല്‍ ചെസ് ലോകത്ത് ഈ പ്രതിരോധ തന്ത്രം ഏറെ പ്രശസ്തമാണ്. ബര്‍ലിന്‍ ഡിഫന്‍സ് ഉപയോഗിച്ച് ഗുകേഷ് സിന്ദ്രോവിനെ പൂട്ടി സമനില പിടിച്ചതിനു പിന്നാലെ 'ബര്‍ലിന്‍ ഇപ്പോള്‍ ജനീവയിലാണ്'- എന്ന പ്രസിദ്ധമായ വാചകം വീണ്ടും ചര്‍ച്ചയായി.

തുടക്കം മുതല്‍ കടുത്ത നീക്കങ്ങളുമായി ഗുകേഷ് കളം നിറഞ്ഞതോടെ സിന്ദ്രോവ് തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലായി. അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഉസ്‌ബെക്ക് താരം ഏറെ സമയം ചെലവഴിച്ചു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് സമയ പ്രതിസന്ധിയെ പോലും നേരിടേണ്ടി വന്നു. സാധാരണ നിലയില്‍ കറുത്ത കരുക്കളുമായി കളിക്കുമ്പോള്‍ ഗുകേഷ് നേരിടുന്ന സമയ പ്രശ്‌നം ഇത്തവണ സിന്ദ്രോവിനാണ് നേരിടേണ്ടി വന്നത്.

മത്സരത്തിലുടനീളം തികഞ്ഞ ആത്മവിശ്വാസത്തോടെ നീക്കങ്ങള്‍ നടത്തിയ ഗുകേഷ് സിന്ദ്രോവിന് ഒരു ഘട്ടത്തിലും വ്യക്തമായ മേല്‍ക്കൈ നല്‍കിയില്ല. 40 നീക്കങ്ങള്‍ ഇരുവരും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പരസ്പര ധാരണയോടെ സമനില പാലിക്കാന്‍ സാധിക്കു. ഇരുവരും 40 നീക്കങ്ങള്‍ പൂര്‍ത്തിയാക്കി.

അധിക സമയം അനുവദിച്ച ഘട്ടത്തിലും മത്സരം ആവേശകരമായി തുടര്‍ന്നു. കളിയുടെ ഗതി മാറ്റാന്‍ സിന്ദ്രോവ് കിങ്‌സൈഡ് പോണിനെ മുന്നോട്ട് നീക്കി ആക്രമണത്തിനു മുതിര്‍ന്നപ്പോഴും ഗുകേഷ് പതറിയില്ല. വെള്ളക്കരുക്കള്‍ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെട്ട ഘട്ടത്തില്‍ പോലും കൃത്യമായ നീക്കങ്ങളിലൂടെ ഗുകേഷ് തന്റെ പ്രതിരോധം ഭദ്രമാക്കി.

ഉസ്‌ബെക്ക് താരത്തിന്റെ റൂക്കും ഗുകേഷിന്റെ ബിഷപ്പുകളും അണിനിരന്ന അവസാന ഘട്ടത്തില്‍ സിന്ദ്രോവ് വിജയത്തിനായി കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ സമയത്തിന്റെ ആനുകൂല്യം ഗുകേഷിനായിരുന്നു. സമനില ഉറപ്പായ ശേഷവും ഇരുവരും കളി തുടര്‍ന്നു. ഒടുവില്‍ 60ാം നീക്കത്തിനൊടുവിലാണ് ഇരുവരും സമനില സമ്മതിച്ചത്. 14 ഗെയിമുകളുള്ള പോരാട്ടത്തിന്റെ മൂന്നാം മത്സരം അവസാനിക്കുമ്പോള്‍ മികച്ച തയ്യാറെടുപ്പോടെ എത്തിയ ഇന്ത്യന്‍ താരത്തെയാണ് കണ്ടത്.

Reigning world champion D Gukesh showed why the Berlin Defence remains such a formidable weapon, comfortably holding Uzbek challenger Javokhir Sindarov to a draw with the black pieces in Game 3 of the World Chess Championship in Geneva on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

ന്യൂനമര്‍ദ്ദ പാത്തി; ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 27| വിവാഹാലോചനകളിൽ പുരോഗതി, തൊഴിൽ മാറ്റത്തിന് അനുകൂല സമയം

ബൗളിങ് പൊളിഞ്ഞു, ഇന്ത്യ ഔട്ട്! ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ

'വിസ്മയം... കളറാക്കി', 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്'