ഘാനയ്ക്കായി ഇരട്ട ഗോള്‍ നേടിയ കുഡൂസിന്റെ ആഹ്ലാദം/ ട്വിറ്റര്‍ 
Sports

കൊറിയക്ക് വേഗപ്പൂട്ടിട്ട് ഘാന; കിടിലന്‍ 'കുഡൂസ് ഗോളുകള്‍'

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. 

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ:  അവസാന നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൊറിയന്‍ ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ വിജയം ഘാനയ്‌ക്കൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. 

ആദ്യപകുതിയില്‍ കൊറിയന്‍ ഗോള്‍ വല രണ്ടുതവണ ചലിപ്പിച്ചായിരുന്നു ഘാനയുടെ മുന്നേറ്റമെങ്കില്‍ രണ്ടാം പകുതിയില്‍ രണ്ടും ദക്ഷിണ കൊറിയ മടക്കി. എന്നാല്‍ സമനില അധികനേരം നിന്നില്ല. പുത്തന്‍ ഊര്‍ജ്ജം വീണ്ടെടുത്ത് അധികം വൈകാതെ ഘാന ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു. 

ഘാനയ്ക്കായി മുഹമ്മദ് കുഡൂസും കൊറിയക്കായി ചോ ഗ്യൂ സങ്ങും ഇരട്ടഗോള്‍ നേടി.കൊറിയ അതിവേഗനീക്കത്തിനിടെ ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് സലിസുവാണ് ഘാനയ്ക്കായി ആദ്യഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ മുഹമ്മദ് കുഡൂസ് രണ്ടാം ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ വ്യക്തമായി മേധാവിത്വം ഘാന ഉറപ്പാക്കി. രണ്ടാം പകുതി തുടങ്ങി പതിമൂന്ന് മിനിറ്റിനുള്ളില്‍ കൊറിയ ഒരു ഗോള്‍ മടക്കി. തൊട്ടടുത്ത നിമിഷങ്ങള്‍ക്കം രണ്ടാം ഗോള്‍ നേടി കൊറിയ സമനില നേടി.  ഗ്രൂപ്പ് എച്ചില്‍ കൊറിയക്കെതിരെ വിജയം നേടിയതോടെ ഘാന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു