ഫോട്ടോ: പിടിഐ 
Sports

മൂന്ന് വിക്കറ്റുകള്‍ നഷ്ടം; 100 കടന്ന് ഓസ്‌ട്രേലിയ

സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. താരം സംപൂജ്യനായി കൂടാരം കയറി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 100 കടന്നു. മൂന്ന് വിക്കറ്റുകള്‍ ഓസീസിനു നഷ്ടമായി. 28 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ 118 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നിലവില്‍ 27 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും 3 റണ്ണുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. 

സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.  

പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി. സ്‌കോര്‍ 74ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ഇന്ത്യയെ വീണ്ടും മടക്കിയെത്തിച്ചു. വാര്‍ണറെ താരം സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 52 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം വാര്‍ണര്‍ 41 റണ്‍സ് കണ്ടെത്തി. 

അര്‍ധ സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു സ്റ്റീവ് സ്മിത്തിനെ ജഡേജ കൂടാരം കയറ്റി. താരം 46 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികളും സ്മിത്ത് അടിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT