വീഡിയോ ദൃശ്യത്തിൽ നിന്ന് 
Sports

റിസ്വാനെ സ്ലഡ്ജ് ചെയ്ത് ജെൻസൻ; ​ഗ്രൗണ്ടിൽ ഏറ്റുമുട്ടി താരങ്ങൾ (വീഡിയോ)

ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഏഴാം ഓവറിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിർണായക പോരാട്ടത്തിനിടെ ​ഗ്രൗണ്ടിൽ വച്ച് വാക്കുകൾ കൊണ്ടു ഏറ്റുമുട്ടി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനും ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജെൻസനും. ബാറ്റിങിനിടെ റിസ്വാനെ ജെൻസൻ സ്ലഡ്ജ് ചെയ്തിരുന്നു. ഇതോടെ റിസ്വാൻ ജെൻസനു നേരെ തിരിയുകയായിരുന്നു. 

ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഏഴാം ഓവറിലാണ് സംഭവം. ഇരുവരും തർക്കം തുടർന്നപ്പോൾ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങളെത്തി ഇരുവരേയും പിന്തിരിപ്പിച്ചു. അതിനിടെ റിസ്വാൻ അംപയർക്ക് പരാതിയും നൽകി. പന്തെറിഞ്ഞതിനു പിന്നാലെ ജെൻസൻ വീണ്ടും റിസ്വാനോടു എന്തോ പറയുകയും താരം ചിരിക്കുകയും ചെയ്യുന്നുണ്ട്. 

മത്സരത്തിൽ 27 പന്തുകൾ നേരിട്ട റിസ്വാൻ 31ൽ പുറത്തായി. താരം കോറ്റ്സിയാണ് മടക്കിയത്. ഇന്നത്തെ പോരാട്ടം പാകിസ്ഥാനെ സംബന്ധിച്ചു നിർണയകമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT