അർജന്റീന ടീം ലോകകപ്പുമായി/ എഎഫ്പി 
Sports

ആറ് വര്‍ഷത്തെ കാത്തിരിപ്പ്; അര്‍ജന്റീന ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഒന്നാം റാങ്കില്‍ നിന്നിരുന്ന ബ്രസീല്‍ മൊറോക്കോയോട് 2-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ അര്‍ജന്റീനയുടെ വഴി എളുപ്പമായി. ബ്രസീല്‍ മൂന്നാം റാങ്കിലേക്ക് വീണു

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന റാങ്കിങില്‍ തലപ്പത്തെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ അര്‍ജന്റീന തുടരെ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഒന്നാം റാങ്കില്‍ നിന്നിരുന്ന ബ്രസീല്‍ മൊറോക്കോയോട് 2-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ അര്‍ജന്റീനയുടെ വഴി എളുപ്പമായി. ബ്രസീല്‍ മൂന്നാം റാങ്കിലേക്ക് വീണു. 

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ യോഗ്യതാ പോരാത്തില്‍ തുടരെ രണ്ട് വിജയങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. നെതല്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയായിരുന്നു അവരുടെ വിജയം. 

ബെല്‍ജിയം നാലാം റാങ്കിലും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. നെതര്‍ലന്‍ഡ്‌സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും. ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ടീമുകളും എട്ട് ഒന്‍പത് പത്ത് സ്ഥാനങ്ങളില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT