ഫോട്ടോ: ട്വിറ്റർ 
Sports

'രാജ്യദ്രോഹി എന്ന് നിങ്ങള്‍ വിളിക്കില്ലേ?' ഐപിഎല്ലില്‍ അണ്‍സോള്‍ഡ് ആയതില്‍ ഷക്കീബിന്റെ ഭാര്യ

ഐപിഎല്‍ താര ലേലത്തില്‍ ഷക്കീബ് അല്‍ ഹസന്‍ അണ്‍സോള്‍ഡ് ആയതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഐപിഎല്‍ താര ലേലത്തില്‍ ഷക്കീബ് അല്‍ ഹസന്‍ അണ്‍സോള്‍ഡ് ആയതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ. ഐപിഎല്‍ ടീമുകള്‍ ഷക്കീബിനെ സമീപിച്ചിരുന്നതായും ഭാര്യ ഉമ്മേ പറയുന്നു. 

നിങ്ങള്‍ അധികം സന്തോഷിക്കേണ്ട. ഏതാനും ഐപിഎല്‍ ടീമുകള്‍ ഷക്കീബിനെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. സീസണ്‍ ഫുള്‍ കളിക്കാനാവുമോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ലങ്കന്‍ പര്യടനം കാരണം അതിന് സാധിക്കില്ല. ഇതാണ് ഷക്കീബിനെ ആരും സ്വന്തമാക്കാതിരുന്നതിന്റെ കാരണം, സക്കിബ് ഉമ്മേ ട്വിറ്ററില്‍ കുറിച്ചു. 

ഇത് ഒന്നിന്റേയും അവസാനമല്ല. അടുത്ത വര്‍ഷവും ഉണ്ട്. ഐപിഎല്ലിലേക്ക് ഷക്കീബിനെ തെരഞ്ഞെടുക്കണമായിരുന്നു എങ്കില്‍ ശ്രീലങ്കന്‍ പര്യടനം നഷ്ടപ്പെടുത്തണം. ഐപിഎല്ലിലേക്ക് ഷക്കീബിനെ സെലക്ട് ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ എന്താവും പറയുക? ഇപ്പോള്‍ തന്നെ നിങ്ങള്‍ ഷക്കീബിനെ വഞ്ചകന്‍ എന്ന് വിളിക്കുമായിരുന്നില്ലേ? നിങ്ങളുടെ സന്തോഷത്തില്‍ വെള്ളമൊഴിച്ച് കെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു, വിമര്‍ശകര്‍ക്ക് മറുപടിയായി ഉമ്മേ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT