Bajrang_Punia 
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

65 കിലോ വിഭാഗം ഫൈനലില്‍ കാനഡയുടെ ലച്ച്‌ലന്‍ മക്‌നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത്. 

സമകാലിക മലയാളം ഡെസ്ക്


ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഗുസ്തിയിലാണ് ഇന്ത്യയുടെ ബജ്‌റംഗ് പുനിയയാണ് സ്വര്‍ണം നേടിയത്. 65 കിലോ വിഭാഗം ഫൈനലില്‍ കാനഡയുടെ ലച്ച്‌ലന്‍ മക്‌നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത്. 

57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി. സ്വര്‍ണമെഡല്‍ നേടാനുറപ്പിച്ച് ഫൈനലിലിറങ്ങിയ അന്‍ഷു തോല്‍വിയോടെ വെള്ളിയിലൊതുങ്ങി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം.

മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നൈജീരിയന്‍ താരം 4-0 ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടിച്ച അന്‍ഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം നൈജീരിയന്‍ താരം സ്വന്തമാക്കി.

അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT