ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍ 
Sports

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; മായങ്കും രാഹുലും അക്ഷർ പട്ടേലും ഇല്ല; ജഡേജ തിരിച്ചെത്തി 

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; മായങ്കും രാഹുലും അക്ഷർ പട്ടേലും ഇല്ല; ജഡേജ തിരിച്ചെത്തി 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ മാസം 18നു ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ, കെഎൽ രാഹുൽ എന്നിവർ ടീമിൽ ഇടംപിടിച്ചില്ല. പേസർ ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവർക്കും ഇടമില്ല. ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഫൈനൽ.

അതേ സമയം ഓപ്പണർ ശുഭ്മാൻ ഗിൽ സ്ഥാനം നിലനിർത്തി. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയെയും മടക്കി വിളിച്ചിട്ടുണ്ട്. ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാകും പേസർമാർ.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

'ബ്രസീലിലെ ചൂരമീനില്‍ വിരകള്‍'; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി അമ്മ

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

വീണ്ടും ജീവനെടുത്ത് ആനക്കലി, മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍, ബ്രസീല്‍ ലെജന്‍ഡ്‌സിന്റെ കളി കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍