ബുംറയുടെ ആഹ്ളാദം പിടിഐ
Sports

ഇംഗ്ലണ്ടിനെതിരെ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം

രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യക്ക് നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി.

ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റതിനു പിന്നാലെ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.

52.77 ശതമാനം പോയിന്റുമായാണ് ഇന്ത്യ പട്ടികയില്‍ രണ്ടാമതെത്തിയത്. 55 ശതമാനം പോയിന്റാണ് ഓസ്‌ട്രേലിയക്ക്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 50 ശതമാനമാണ് പോയിന്റ്.

രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT