Yash Dayal Harassment Allegations X
Sports

'യഷ് ദയാൽ, ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ നശിപ്പിക്കും?'; ഇന്ത്യൻ പേസർക്കെതിരെ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ

യഷ് ദയാലുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ട് യുവതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ താരവും ആർസിബി പേസറുമായ യഷ് ദയാലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. യഷ് ദയാലുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. യഷ് ദയാൽ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നും ദൈവമാണ് രക്ഷിച്ചതെന്നും യുവതി കുറിപ്പിലൂടെ പ്രതികരിച്ചു.

യഷ് ദയാൽ വിവാഹ വാ​ഗ്ദാനം നൽകി താരം മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചെന്നു ആരോപിച്ച് യുപിയിൽ നിന്നുള്ള യുവതി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ആരോപണവുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയത്.

'ഇത് പങ്കുവെക്കാൻ പോലും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ദൈവമേ, എന്താണ് അയാൾ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസവഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങൾ ഇങ്ങനെ നശിപ്പിക്കാൻ പോകുന്നത്? നിന്നപ്പോലെ ഒരു വില കുറഞ്ഞ വ്യക്തിയിൽ നിന്നു എന്നെ രക്ഷിച്ചതിനു ഞാൻ ദൈവനത്തിനു നന്ദി പറയുന്നു'- യുവതി എക്സിൽ കുറിച്ചു.

നേരത്തെ യുപിയിൽ നിന്നുള്ള യുവതി നൽകിയ പരാതിയിൽ താരമോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ യാഷിനു പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക. അതിനിടെയാണ് മറ്റൊരു യുവതി ആരോപണവുമായി എത്തിയത്.

വിവാഹ വാ​ഗ്ദാനം നൽകി യഷ് പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവതി നൽകിയ പരാതിയിലെ ആരോപണം. ​ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ​​ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.

യഷുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ യഷ് പണം തട്ടിയെന്നും താരം ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡിയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി ആവകാശപ്പെട്ടിരുന്നു.

Yash Dayal Harassment Allegations: In a recent development, another woman has publicly shared private conversations with the cricketer on the social media platform X.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT