ചഹലും യുവതിയും ​ഗാലറിയിൽ എക്സ്
Sports

ടീമിൽ ഇല്ല, ഫൈനൽ കാണാൻ ചഹൽ ​ഗാലറിയിൽ; ഒപ്പം ഒരു സുന്ദരിയും! ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ (വിഡിയോ)

ഇന്ത്യ- ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി ഫൈനൽ ദുബായ് ​രാജ്യാന്തര സ്റ്റേഡിയത്തിൽ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യക്കായി കളിക്കുന്നില്ലെങ്കിലും സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ ഫൈനൽ മത്സരം കാണാൻ ​ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തി. ​ഗാലറിയിലിരുന്നു അജ്ഞാതയായ സുന്ദരിയ്ക്കൊപ്പം താരം ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. ആരാണ് താരത്തിനൊപ്പമുള്ള സുന്ദരി എന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ കൊടുമ്പിരി കൊണ്ട ചർച്ച.

സമീപ കാലത്ത് ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്ത ചഹൽ ഭാര്യ ധനശ്രീയുമായുള്ള വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ടാണ് വാർത്തകളിൽ നിറയുന്നത്. അതിനിടെയാണ് ചിത്രങ്ങൾ പ്രചരിക്കപ്പെടുന്നത്.

ആർജെ മെഹ്‍വാഷും ചഹലും ഡേറ്റിങിലാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. അവരാണോ ചിത്രത്തിൽ എന്നാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്. നേരത്തെ ഇരുവരും മുംബൈയിലെ ഹോട്ടല്ലിൽ നിന്നു നടന്നു വരുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അന്നും ഇതേ ചോദ്യങ്ങളുമായി ആരാധകർ രം​ഗത്തു വന്നു.

അന്ന് ഫോട്ടോ​ഗ്രാഫർമാരെ കണ്ടപ്പോൾ ചഹൽ മുഖം മറയ്ക്കാൻ ശ്രമിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. അഭ്യൂഹങ്ങൾ വ്യാപകമായതോടെ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വിമർശിച്ച് മെഹ്‍വാഷ് രം​ഗത്തു വരികയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT