Zach Vukusic x
Sports

17ാം വയസില്‍ രാജ്യത്തെ നയിക്കാനുള്ള നിയോഗം! ചരിത്രമെഴുതി ക്രൊയേഷ്യന്‍ ക്രിക്കറ്റ് താരം സാക് വുകുസിച്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

സാഗ്രബ്: രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ക്രൊയേഷ്യയുടെ സാക് വുകുസിച്. 17 വയസും 311 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ടീമിനെ നയിക്കാനായി ഗ്രൗണ്ടിലെത്തിയത്. സാഗ്രബിലെ മാദോസ്റ്റ് ക്രിക്കറ്റ് മൈതാനത്ത് സൈപ്രസിനെതിരെ നടക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ക്രൊയേഷ്യയെ നയിച്ചാണ് താരം ചരിത്രമെഴുതിയത്.

2022ല്‍ 18 വയസും 24 ദിവസവും പ്രായമുള്ളപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സ് ക്യാപ്റ്റനായി കളത്തിലെത്തിയ നൊമാന്‍ അംജദിന്റെ റെക്കോര്‍ഡാണ് വുകുസിച് പഴങ്കഥയാക്കിയത്.

17 വയസുള്ളപ്പോള്‍ ദേശീയ ടീമിനെ നയിക്കുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ റെക്കോര്‍ഡും വുകുസിചിന്റെ പേരിലായി. 2024ല്‍ ബെല്‍ജിയത്തിനെതിരായ പോരാട്ടത്തിലാണ് വുകുസിച് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.

ക്യാപ്റ്റനായുള്ള അരങ്ങേറ്റ പോരാട്ടം താരം മോശമാക്കിയതുമില്ല. മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ വുകുസിചാണ്. 32 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം വുകുസിച് 43 റണ്‍സ് അടിച്ചെടുത്തു. പക്ഷേ കളി ക്രൊയേഷ്യ തോറ്റു. 58 റണ്‍സിനാണ് ടീമിന്റെ തോല്‍വി.

Zak Vukusic made history on Thursday after becoming the youngest captain in international cricket. He broke the record of France's Noman Amjad, who held the record earlier at 18 years and 24 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT