ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ നേരിടാൻ സിംബാബ്‌വെ ടീം സജ്ജമാണെന്ന് ഹെഡ് കോച്ച് ജസ്റ്റിൻ സാമൺസ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണാത്മക സമീപനത്തോടെയാകും ഇന്ത്യയെ നേരിടുക. വെസ്റ്റ് ഇൻഡീസിന് എതിരായ തോൽവിയിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ ടീം എങ്ങനെയാണ് ബാറ്റിങിന് ഇറങ്ങുക എന്ന് ഞങ്ങൾക്കറിയാം. വെസ്റ്റ് ഇൻഡീസ് എങ്ങനെയാണോ ഇന്നിംഗ്സ് ആരംഭിച്ചത് അതേ മാതൃകയിലാകും ഇന്ത്യയും തുടങ്ങുക. ഇന്ത്യ ആ പ്ലാനിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ല'' ജസ്റ്റിൻ സാമൺസ് പറഞ്ഞു.
സൂപ്പർ 8ൽ മുൻപ് നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റണ്‍സിനു ആണ് വിന്‍ഡീസ് പരാജയപ്പെടുത്തിയത്. ഈ തോൽവിയിൽ നിന്നും ടീം കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ആ മത്സരത്തിൽ നിന്ന് ഞങ്ങൾ കുറച്ചധികം പാഠങ്ങൾ പഠിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് അതിൽ പ്രധാനം. ആ നിമിഷങ്ങളിൽ എങ്ങനെ ശാന്തത പാലിക്കണം, എങ്ങനെ വേഗത്തിൽ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കണം എന്നെല്ലാം മനസിലാക്കിയിട്ടുണ്ട്” ജസ്റ്റിൻ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സിംബാബ്‌വെ ബൗളേഴ്‌സ് ഒരേ രീതിയിലുള്ള ലൈനിലും ലെങ്തിലും ആവർത്തിച്ച് ബൗളറിഞ്ഞത് ബാറ്റർമാർക്ക് ഗുണകരമായി എന്ന് സമ്മതിച്ച കോച്ച് ചെന്നൈയിൽ വ്യത്യസ്ത ശൈലി പുറത്തെടുക്കുമെന്നും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates