ടോസ് ചെയ്യാന്‍ ഇരു നായകരും എത്തിയപ്പോള്‍ എക്സ്
Sports

രണ്ട് മാറ്റവുമായി ഇന്ത്യ; ടോസ് സിംബാബ്‌വെയ്ക്ക്, ബൗളിങ്

മുകേഷ് കുമാര്‍, റിയാന്‍ പരാഗ് കളിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കിയാണ് അവസാന പോരിനു ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മുകേഷ് കുമാര്‍, റിയാന്‍ പരാഗ് എന്നിവര്‍ ഇലവനിലെത്തി. ഋതുരാജ് ഗെയ്ക്‌വാദ്, ഖലീല്‍ അഹമദ് എന്നിവര്‍ക്കു പകരമാണ് ഇരുവരും. സിംബാബ്‌വെ ടീമില്‍ ഒരു മാറ്റം. ബ്രണ്ടന്‍ മുവാറ്റ ടീമിലെത്തി. ഒഴിവാക്കിയത് ടെന്‍ഡായ് ചതാരയെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ മത്സരം തോറ്റ ഇന്ത്യ പിന്നീട് തുടരെ മൂന്ന് പോരാട്ടങ്ങള്‍ ജയിച്ചാണ് പരമ്പര നേടിയത്. നാലാം പോരാട്ടവും വിജയിക്കാനാണ് ഇന്ത്യന്‍ നീക്കം. ഇന്ത്യയുടെ ലീഡ് കുറച്ച് ഒരു ജയം കൂടാനാണ് ആതിഥേയര്‍ നോക്കുന്നത്.

ഇന്ത്യ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, റിങ്കു സിങ്, രവി ബിഷ്ണോയ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും