മാറ്റ് ഹെ‍ന്‍‍റി (Zimbabwe vs New Zealand) x
Sports

9 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍; മാറ്റ് ഹെ‍ന്‍‍റിയുടെ മാരക പേസില്‍ കടപുഴകി സിംബാബ്‌വെ

സിംബാബ്‌വെ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ വെറും 149 റണ്‍സില്‍ ഓള്‍ ഔട്ട്. പേസര്‍ മാറ്റ് ഹെ‍ന്‍‍റിയുടെ മാരക ബൗളിങാണ് സിംബാബ്‌വെ ബാറ്റിങ് നിരയെ കടപുഴക്കിയത്. 9 വര്‍ഷത്തിനു ശേഷമാണ് ഇരു ടീമുകളും ടെസ്റ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കിവികള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (51) അര്‍ധ സെഞ്ച്വറിയുമായും സഹ ഓപ്പണര്‍ വില്‍ യങ് അര്‍ധ സെഞ്ച്വറി വക്കിലും (41) നില്‍ക്കുന്നു.

15.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് മാറ്റ് ഹെ‍ന്‍‍റി 6 വിക്കറ്റുകള്‍ വീഴ്ത്തിയത്. നാതാന്‍ സ്മിത്ത് 3 വിക്കറ്റുകള്‍ സ്വന്തമാക്കി.

39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനാണ് സിംബാബ്‌വെ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. തഫദ്‌സ ടിസിഗ 30 റണ്‍സെടുത്തു. നിക്ക് വെല്‍ച് 27 റണ്‍സും കണ്ടെത്തി. മറ്റൊരാളും കാര്യമായ സംഭാവന നല്‍കിയതുമില്ല.

Zimbabwe vs New Zealand: Matt Henry ripped through Zimbabwe's batting with figures of 6 for 39, helping New Zealand bowl out the hosts for just 149 on Day 1. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT