രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, ഹെന്‍‍റി നിക്കോള്‍സ് (Zimbabwe vs New Zealand) x
Sports

3 കിടിലന്‍ സെഞ്ച്വറികള്‍! കിവികള്‍ 'റണ്‍മല' പണിയുന്നു...

സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശതകങ്ങളുമായി ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പടുകൂറ്റന്‍ സ്‌കോറുയര്‍ത്തി ന്യൂസിലന്‍ഡ്. 3 സെഞ്ച്വറികളുടെ ബലത്തില്‍ കിവികള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍. സിംബാബ്‌വെയെ വെറും 125 റണ്‍സില്‍ പുറത്താക്കിയ ന്യൂസിലന്‍ഡിന് നിലവില്‍ 476 റണ്‍സിന്റെ ലീഡുണ്ട്.

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ, ഹെന്‍‍റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര എന്നിവരാണ് സെഞ്ച്വറി നേടിയത്. കോണ്‍വെ 153 റണ്‍സെടുത്തു മടങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നിക്കോള്‍സ് 150 റണ്‍സുമായും രചിന്‍ 165 റണ്‍സുമായും ബാറ്റിങ് തുടരുന്നു. രചിന്‍ 139 പന്തില്‍ 21 ഫോറും 2 സിക്‌സും പത്തിയാണ് 165ല്‍ എത്തിയത്. നിക്കോള്‍ 15 ഫോറും കോണ്‍വെ 18 ഫോറും തൂക്കി.

ഓപ്പണര്‍ വില്‍ യങ് 74 റണ്‍സെടുത്തു ഔട്ടായി. 36 റണ്‍സെടുത്ത ജേക്കബ് ഡഫിയാണ് പുറത്തായ മറ്റൊരാള്‍. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിനായി മികച്ച തുടക്കമാണ് ഡോവോണ്‍ കോണ്‍വോ- വില്‍ യങ് സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 162 റണ്‍സ് നേടിയാണ് ഇരുവരും പിരിഞ്ഞത്.

ഒന്നാം ടെസ്റ്റിനു സമാനമായി മാറ്റ് ഹെന്റിയുടെ പേസ് ബൗളിങിനു മുന്നില്‍ സിംബാബ്വെ ബാറ്റിങ് നിര കടപുഴകി വീഴുകയായിരുന്നു. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്ലര്‍, തഫദ്സ്വ ടിസിഗ എന്നിവരൊഴികെ മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. ടെയ്ലര്‍ 44 റണ്‍സും ടിസിഗ 33 റണ്‍സും കണ്ടെത്തി. ഇരുവരും പിടിച്ചു നിന്നില്ലായിരുന്നുവെങ്കില്‍ സിംബാബ്വെ 100 പോലും എത്തുമായിരുന്നില്ല.

ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെന്റി രണ്ടാം ടെസ്റ്റിലും സിംബാബ്വെ ബാറ്റര്‍മാരുടെ അന്തകനായി. താരം 15 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. സകരി ഫോള്‍ക്സ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് മാത്യു ഫിഷര്‍ വീഴ്ത്തി.

Zimbabwe vs New Zealand: Rachin Ravindra and Henry Nicholls hammered massive 150s to power New Zealand past the 600-run mark at the stumps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT