പാകിസ്ഥാന്‍ ടീം എക്സ്
Sports

സിംബാബ്‌വെയെ 99 റണ്‍സിന് വീഴ്ത്തി; ഏകദിന പരമ്പര പാകിസ്ഥാന്

കമ്രാന്‍ ഗുലാമിന് കന്നി ഏകദിന സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ബുലവായോ: മൂന്നാം ഏകദിനത്തില്‍ സിംബാബ്വെയെ 99 റണ്‍സിനു വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. 304 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയുടെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 303 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന്‍ 2-1നു സ്വന്തമാക്കി.

ജയം തേടിയിറങ്ങിയ സിംബാബ്‌വെക്കായി ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ ഒരറ്റത്ത് പൊരുതിയെങ്കിലും അതു മതിയായില്ല. താരം അര്‍ധ സെഞ്ച്വറി നേടി. 51 റണ്‍സാണ് ക്യാപ്റ്റന്‍ കണ്ടെത്തിയത്. ബ്രയാന്‍ ബെന്നറ്റ് (37), മരുമാനി, സീന്‍ വില്ല്യംസ് (24 വീതം) എന്നിവരും പൊരുതിയെങ്കിലും അതൊന്നും വിജയത്തിലെത്താന്‍ സഹായിച്ചില്ല. 40.1 ഓവറില്‍ സിംബാബ്‌വെയുടെ പോരാട്ടം അവസാനിച്ചു.

പാകിസ്ഥാനായി സയം ആയുബ്, അബ്രാര്‍ അഹമദ്, ഹാരിസ് റൗഫ്, ആമിര്‍ ജമാല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. ഫൈസല്‍ അക്രം, കമ്രാന്‍ ഗുലാം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനായി കമ്രാന്‍ ഗുലാം കന്നി ഏകദിന സെഞ്ച്വറി നേടി. ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയും നേടി.

99 പന്തുകള്‍ നേരിട്ട് 10 ഫോറും 4 സിക്സും സഹിതമാണ് 29കാരനായ കമ്രാന്‍ ഗുലാം ശതകം സ്വന്തമാക്കിയത്. അബ്ദുല്ല ഷഫീഖ് 68 പന്തില്‍ 50 റണ്‍സ് കണ്ടെത്തി.

ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (37), ഓപ്പണര്‍ സയം ആയൂബ് (31), സല്‍മാന്‍ ആഘ (30) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. 16 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന തയ്യബ് താഹിറിന്റെ ബാറ്റിങാണ് സ്‌കോര്‍ 300 കടത്തിയത്.

സിംബാബ്വെക്കായി സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. ബ്ലസിങ് മസരബാനി, ഫറാസ് അക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി