Zverev beats Learner Tien to reach Australian Open semis @AustralianOpen
Sports

ഓസ്‌ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി

തുടർച്ചയായ നാലാം തവണയാണ് സ്വരേവ് ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യാനിക് സിന്നറോട് പരാജയപ്പെട്ട സ്വരേവിന് ഇത്തവണ കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ അലക്സാണ്ടർ സ്വരേവ് വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലെത്തി. യുവ അമേരിക്കൻ താരം ലേണർ ടിയനെ പരാജയപ്പെടുത്തിയാണ് ജർമൻ താരത്തിന്റെ മുന്നേറ്റം. നാല് സെറ്റുകൾ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വരേവ് വിജയം നേടിയത്. സ്കോർ: 6-3, 6-7 (5/7), 6-1, 7-6 (7-3)

ആദ്യ സെറ്റ് 6-3ന് സ്വരേവ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ടിയൻ ശക്തമായി തിരിച്ചുവന്ന് ടൈബ്രേക്കിൽ 7-5 എന്ന സ്കോറിന് വിജയിച്ച് മത്സരം സമനിലയിലാക്കുക ആയിരുന്നു. മൂന്നാം സെറ്റിൽ സ്വരേവ് 6-1 എന്ന സ്കോറിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. നാലാം സെറ്റിൽ ടിയൻ വീണ്ടും പൊരുതി 6-5ന് സെറ്റ് പോയിന്റ് നേടുകയും ചെയ്തു. എന്നാൽ പരിചയസമ്പന്നനായ സ്വരേവ് ടൈബ്രേക്കിൽ 7-3 എന്ന സ്‌കോറിൽ മത്സരം തിരിച്ചു പിടിക്കുക ആയിരുന്നു.

തുടർച്ചയായ നാലാം തവണയാണ് സ്വരേവ് ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യാനിക് സിന്നറോട് പരാജയപ്പെട്ട സ്വരേവിന് ഇത്തവണ കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസ് അല്ലെങ്കിൽ അലക്‌സ് ഡി മിനൗർ എന്നിവരിൽ ഒരാളെയാകും സ്വരേവ് നേരിടുക.

Sports news: Zverev beats Learner Tien to reach Australian Open semis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

'നിമിഷിനെ ആദ്യമായി കണ്ടത്, ഞണ്ടുകളുടെ നാട്ടില്‍ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം; പലതിന്റേയും തുടക്കം'; ഓര്‍മകളിലൂടെ അഹാന കൃഷ്ണ

'നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം'

ജീവിതത്തിന്റെ ട്രാക്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യ നിലയില്‍ പുരോഗതി

സദാനന്ദ സ്വാമികളെ ഓര്‍ത്തെടുത്ത് മഹാമാഘ മഹോത്സവം; നവോത്ഥാന ജ്യോതി രഥയാത്രയ്ക്ക് സ്വീകരണം-വിഡിയോ

SCROLL FOR NEXT