Sports

അച്ഛന്‍ ലഡാക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മകള്‍ ഝാന്‍സി റാണിയായി; ആരാധകരെ വീണ്ടും കയ്യടക്കി സിവ

സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഝാന്‍സി റാണിയായിട്ടാണ് സിവ വേഷമിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഡാക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ഈ സമയം ധോനിയുടെ മകള്‍ പ്രത്യക്ഷപ്പെടുന്നത് ഝാന്‍സി റാണിയായിട്ടാണ്. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഝാന്‍സി റാണിയായിട്ടാണ് സിവ വേഷമിട്ടത്. 

ഗാന്ധിജിയും, നെഹ്‌റുവുമായെല്ലാം വേഷമിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം സിവയും ഏതാനും ചുവടുവയ്ക്കുന്നുമുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിവയുടെ പുതിയ വേഷവും ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 

കശ്മീരില്‍ സൈനിക സേവനത്തിലുള്ള ധോനി ബുധനാഴ്ച ലഡാക്കിലേക്കെത്തി. വലിയ സ്വീകരണമാണ് ധോനിക്കിവിടെ സൈനികര്‍ ഒരുക്കിയത്. ഇവിടെ സൈനികരുമായി സംവദിച്ച ധോനി, ലഡാക്കിലെ ആര്‍മി ജനറല്‍ ആശുപത്രിയിലെത്തി ഇവിടെയുള്ളവരുമായും ആശയവിനിമയം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി