Sports

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഇരുരാജ്യത്തേയും ഒട്ടുമിക്ക ആരാധകരും അഭിമാന പോരാട്ടമായാണ് കാണുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി ഇന്ത്യക്കാരെ നിരാശരാക്കിയപ്പോള്‍, പാക്കിസ്ഥാനികള്‍ വിജയം മതിമറന്ന് ആഘോഷിക്കുകയായിരുന്നു. 

ഇതിനിടയിലാണ്‌ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും പവലിയനിലേക്ക് മടങ്ങുമ്പോള്‍ പ്രകോപനപരമായി സംസാരിക്കുന്ന പാക് പൗരന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം. ഉച്ചത്തില്‍ വീണ്ടും വീണ്ടും ഇയാള്‍ ഇങ്ങനെ പറയുന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ഷമിയെ പ്രകോപിപ്പിച്ചു. ഈ ആരാധകന്റെ അടുത്തേക്ക് തിരിച്ചുവന്ന ഷമി, ഇയാളെ നേരിടാന്‍ തയ്യാറായി നിന്നെങ്കിലും, മുന്‍ നായകന്‍ ധോനി ഷമിയെ തിരിച്ചുകൊണ്ടുപോവുകയായിരുന്നു. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് നേരെയും പാക് ആരാധകന്‍ പ്രകോപനപരമായ പരാമര്‍ശം നടത്തി. നിങ്ങളുടെ എല്ലാ ശൗര്യവും ഇല്ലാതായെന്നായിരുന്നു കോഹ്ലിയുടെ നേര്‍ക്ക് ഒരു പാക് ആരാധകന്‍ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT