Sports

അതെങ്ങനെ തേര്‍ഡ്മാനിലൂടെ അതിര്‍ത്തി കടന്നു? തകര്‍പ്പന്‍ സ്വിച്ച് ഹിറ്റുമായി കീവീസ് താരം

ഫിലിപ്പ്‌സില്‍ നിന്ന് വന്ന അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളാണ് ആരാധകരെ ത്രില്ലടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കീവീസ് താരത്തിന്റെ വിചിത്രമായ സ്വിച്ച് ഹിറ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഫോര്‍ഡ് ട്രോഫിയില്‍ ഒറ്റഗോയ്‌ക്കെതിരായ പോരില്‍ അക് ലാന്‍ഡ്‌സ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ് ആണ് വിചിത്രമായ ഷോട്ടുമായി കളം നിറഞ്ഞത്. 

ഈ ഷോട്ടിന്റെ വീഡിയോയുമായി സമൂഹമാധ്യമങ്ങളിലൂടെ ഐസിസി ആരാധകര്‍ക്ക് മുന്‍പിലെത്തി. തേര്‍ഡ്മാനിലൂടെ പറന്ന ഫിലിപ്പ്‌സിന്റെ ഷോട്ടിന് പേര് നല്‍കാനായിരുന്നു ആരാധകരോട് ഐസിസി പറഞ്ഞത്. ആ ഷോട്ട് മാത്രമല്ല, തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച് ഫിലിപ്പ്‌സ് അവിടെ നിറഞ്ഞാടി. 

135 പന്തില്‍ നിന്ന് 16 ഫോറും മൂന്ന് സിക്‌സും പറത്തി 156 റണ്‍സ് ആണ് താരം നേടിയത്. അതില്‍ ഫിലിപ്പ്‌സില്‍ നിന്ന് വന്ന അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളാണ് ആരാധകരെ ത്രില്ലടിപ്പിച്ചത്. ഫിലിപ്പ്‌സിനൊപ്പം ഗപ്റ്റിലും ഫോം കണ്ടെത്തിയതോടെ അക് ലാന്‍ഡ് മത്സരത്തില്‍ 97 റണ്‍സിന് ജയം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT