Sports

അന്ന് ധോനിയെ വൃത്തികെട്ടവനെന്ന് വിളിച്ചു, ഇന്ന് മഹാനായ കളിക്കാരനെന്നും; മലക്കം മറിഞ്ഞ് യുവിയുടെ പിതാവ്‌

ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമിയില്‍ പുറത്തായതിന് കാരണം ധോനിയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തോല്‍വിയില്‍ ഞാന്‍ ധോനിയെ കുറ്റപ്പെടുത്തിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ടീമില്‍ ധോനി രാഷ്ട്രീയം കളിക്കുകയാണെന്നും, ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്താവാന്‍ കാരണം ധോനിയാണെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചെത്തിയ യുവരാജ് സിങ്ങിന്റെ പിതാവ് മലക്കം മറിഞ്ഞു. ധോനിയെ പുകഴ്ത്തിയാണ് യോഗ് രാജ് സിങ് ഇപ്പോള്‍ രംഗത്തെത്തുന്നത്. 

ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമിയില്‍ പുറത്തായതിന് കാരണം ധോനിയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തോല്‍വിയില്‍ ഞാന്‍ ധോനിയെ കുറ്റപ്പെടുത്തിയില്ല. ചോദിക്കാന്‍ പാടില്ലാത്ത ആളോട് തെറ്റായ ചോദ്യമാണ് നിങ്ങള്‍ ചോദിച്ചത്. ഇതിഹാസ താരമാണ് ധോനി എന്നുമാണ് യോഗ് രാജ് സിങ് ഇപ്പോള്‍ പറയുന്നത്. 

ഞാന്‍ ധോനിയുടെ ആരാധകനാണ്. ധോനി ക്രിക്കറ്റ് കളിച്ച വിധം, തന്റെ ടീമിനെ ധോനി നയിച്ച വിധം, ധോനിയെടുത്ത തീരുമാനങ്ങള്‍...എല്ലാം മികച്ചതായിരുന്നുവെന്നും യുവിയുടെ പിതാവ് പറയുന്നു. എന്നാല്‍, ലോകകപ്പിന് ഇടയിലും, ലോകകപ്പിന് ശേഷവും ധോനിക്ക് നേരെ രൂക്ഷ വിമര്‍ശനമായിരുന്നു യോഗ് രാജ് സിങ് ഉയര്‍ത്തിയത്. 

യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചത് ധോനിയാണെന്നും ഇന്ത്യന്‍ മുന്‍ താരം കൂടിയായ യോഗ് രാജ് സിങ് പറഞ്ഞിരുന്നു. ലോകകപ്പ് സെമി ഫൈനലില്‍ കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ജഡേജയോട് പറഞ്ഞ് ധോനി ജഡേജയുടെ വിക്കറ്റ് കളയിക്കുകയായിരുന്നു എന്നതായിരുന്നു യോഗ് രാജ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന്. ഏറ്റവും ഒടുവില്‍ അമ്പാട്ടി റായിഡുവിനോട് വിരമിക്കല്‍ തീരുമാനം പിന്നിലുപേക്ഷിച്ച് തിരികെ വരാന്‍ പറഞ്ഞാണ് യോഗ് രാജ് ധോനിയെ ലക്ഷ്യം വെച്ചത്. 

ധോനിയെ പോലെ വൃത്തികെട്ടവര്‍ എന്നും ടീമിലുണ്ടാവില്ല എന്നായിരുന്നു റായിഡുവിനോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് യോഗ് രാജ് സിങ് പറഞ്ഞത്. യുവിയുടെ പിതാവിന്റെ അപ്രതീക്ഷിത നിറം മാറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT