Sports

അമ്പമ്പോ, ഒരു പന്തെറിയാന്‍ ഇങ്ങനെ തല കുത്തണോ; ഈ മനുഷ്യന്റെ ബൗളിങ് നിങ്ങളെ അമ്പരപ്പിക്കും (വീഡിയോ)

ഈ ശ്രീലങ്കൻ ബൗളറുടെ ആക്ഷൻ അൽപ്പം കടുപ്പമാണെന്ന് പറയാതെ വയ്യ

Author : സമകാലിക മലയാളം ഡെസ്ക്

അബു​ദാബി: അമ്പരപ്പിക്കുന്ന ബൗളിങ് ആക്ഷനുകൾ ക്രിക്കറ്റിൽ പുത്തരിയില്ല. എന്നാൽ ഈ ശ്രീലങ്കൻ ബൗളറുടെ ആക്ഷൻ അൽപ്പം കടുപ്പമാണെന്ന് പറയാതെ വയ്യ. ടി10 ലീഗില്‍ ശ്രീലങ്കയുടെ യുവ ലെഗ് സ്പിന്നര്‍ കെവിന്‍ കോത്തിഗോഡയുടെ ബൗളിങ് ആക്ഷനാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ആക്ഷൻ കണ്ടാല്‍ ആരും അമ്പരന്ന് പോകും. ഒരു പന്തെറിയാന്‍ ഇങ്ങനെയൊക്കെ തല കുത്തി നിക്കണോ എന്ന് അറിയാതെ ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. 

അബുദാബിയില്‍ നടന്ന ബംഗ്ലാ ടൈഗേഴ്സും ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കെവിന്‍ കോത്തിഗോഡ വ്യത്യസ്ത ബൗളിങ് ആക്ഷന്‍ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്. 2017ല്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കായി കളിച്ചിട്ടുള്ള കോത്തിഗോഡ അന്നും വ്യത്യസ്തമായ ബൗളിങ് ആക്ഷന്റെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്