Sports

'അവന് അത്ര പ്രായമൊന്നും ആയിട്ടില്ല'- ധോനിയുടെ നരച്ച താടിയെക്കുറിച്ച് അമ്മ

'അവന് അത്ര പ്രായമൊന്നും ആയിട്ടില്ല'- ധോനിയുടെ നരച്ച താടിയെക്കുറിച്ച് അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ നരച്ച താടിയുമായുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ വൈറലായി മാറിയിരുന്നു. മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും നരച്ച താടിയുള്ള ധോനിയെ കാണാം. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയും ധോനിയുടെ പുതിയ രൂപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ധോനിയും മകളും വളര്‍ത്തു നായകളും ഒരുമിച്ച് കളിക്കുന്നതാണ് വീഡിയോ. 

ഇപ്പോള്‍ മകന്റെ പുതിയ രൂപത്തെക്കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോനിയുടെ അമ്മ ദേവകി ദേവി. ധോനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ലെന്നാണ് അമ്മ പറയുന്നത്. 

'അവന്റെ പുതിയ രൂപം ഞാന്‍ കണ്ടു. പക്ഷേ അതില്‍ കാണുന്ന തരത്തിലുള്ള പ്രായമൊന്നും അവന് ആയിട്ടില്ല. എത്ര പ്രായമായാലും എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ എല്ലായ്പ്പോഴും കുഞ്ഞുങ്ങള്‍ തന്നെയാണ്'- ദേവകി ദേവി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അഭിപ്രായം പങ്കിട്ടത്. 

സാമൂഹിക മാധ്യമങ്ങളില്‍ ധോനിയുടെ രൂപത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പ്രായമാകുന്നതിന്റെ സങ്കടവും ചിലര്‍ പങ്കിട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഒരു പ്രമുഖന്‍ കൂടി പിടിയില്‍; ആരാണ് അറസ്റ്റിലായ 'എം സര്‍'?

'ഉന്നം പിഴക്കാതെ ധോനി'; ആറിൽ ആറും വെടിവച്ചിട്ടു, സൈനിക ക്യാംപിൽ തലയുടെ വിളയാട്ടം (വിഡിയോ)

'നീ മരിച്ച് അഭിനയിച്ചത് ഗംഭീരമായിട്ടുണ്ട്'; മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത്: സുരാജ് വെഞ്ഞാറമൂട്

SCROLL FOR NEXT