Sports

അവിടെ ഇന്ത്യ തോറ്റത് പാകിസ്ഥാനെ പുറത്താക്കാന്‍; ആരോപണവുമായി മുഹമ്മദ് ഹഫീസും

ഏതൊരു ക്രിക്കറ്റ് ആരാധകനോടും നിങ്ങള്‍ ചോദിക്കൂ, കളി ജയിക്കാനുള്ള സ്പിരിറ്റ് അവിടെ ഇന്ത്യക്കുണ്ടായോ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ജയിക്കണം എന്ന താത്പര്യം ഇന്ത്യക്കുണ്ടായില്ലെന്ന് പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് ഹഫീസ്. ഏതൊരു ക്രിക്കറ്റ് ആരാധകനോടും നിങ്ങള്‍ ചോദിക്കൂ, കളി ജയിക്കാനുള്ള സ്പിരിറ്റ് അവിടെ ഇന്ത്യക്കുണ്ടായോ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന് ഹഫീസ് ചോദിക്കുന്നു.

ക്രിക്കറ്റിന്റെ ആരാധകനായി നിന്നാണ് ഞാന്‍ ആ കളി കണ്ടത്. കളി ജയിക്കാന്‍ വേണ്ടി കളിക്കുന്നത് എനിക്കവിടെ കാണാനായില്ല. അവിടെ എത്ര മോശമാണ് കളി എന്ന് എനിക്ക് തോന്നി. പരസ്പരം ഏറ്റുമുട്ടുന്നു എന്ന തോന്നല്‍ അവിടെ ഉണ്ടായില്ല. 2018 ലോകകപ്പില്‍ ഏതാനും ബോക്‌സുകള്‍ ടിക് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. എന്നാല്‍ ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ ഇന്ത്യ ജയിക്കാനായി കളിച്ചില്ല എന്നാണ് എനിക്ക് തോന്നിയത്, ഹഫീസ് പറഞ്ഞു.

ജയിക്കാന്‍ വേണ്ടിയല്ല അവിടെ ധോനിയും ജാദവും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കളിച്ചത് എന്ന് ബെന്‍ സ്റ്റോക്ക്‌സിന്റെ പരാമര്‍ശത്തോടെയാണ് ഇത് സംബന്ധിച്ച് വീണ്ടും വിവാദം ഉടലെടുക്കുന്നത്. ദി ഫയര്‍ എന്ന തന്റെ പുസ്തകത്തിലാണ് സ്റ്റോക്ക്‌സിന്റെ പരാമര്‍ശം. ഇത് ഏറ്റുപിടിച്ച് പാക് ക്രിക്കറ്റ് താരങ്ങള്‍ വരികയായിരുന്നു. പാകിസ്ഥാനെ സെമിയില്‍ എത്തുന്നതില്‍ നിന്ന് പുറത്താക്കാനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തത് എന്നാണ് അവരുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT