Sports

'അവിശ്വസനീയം' ; സൂപ്പർമാൻ ക്യാച്ചുമായി ബെൻസ്റ്റോക്സ്, അമ്പരന്ന് താരങ്ങൾ

സൂപ്പര്‍ മാന്‍ ക്യാച്ചിലൂടെ കേദര്‍ ജാദവിനെ പുറത്താക്കിയാണ് രാജസ്ഥാന്‍ റോയൽസ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇം​ഗ്ലീഷ് താരം ബെൻ സ്റ്റോക്സിന്റെ അവിശ്വസനീയ ക്യാച്ച്. ഒരു സൂപ്പര്‍ മാന്‍ ക്യാച്ചിലൂടെ കേദര്‍ ജാദവിനെ പുറത്താക്കിയാണ് രാജസ്ഥാന്‍ റോയൽസ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

ചെന്നൈ ഇന്നിങ്‌സിലെ ആറാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച ക്യാച്ച്. ബാക്ക് വേർഡ് പോയിന്റിലായിരുന്നു സ്റ്റോക്സ് ഫീൽഡ് ചെയ്തിരുന്നത്.  ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് പന്ത് സ്റ്റോക്സിന്റെ തലയ്ക്ക് മുകളിലൂടെ  കട്ട് ചെയ്യാനായിരുന്നു ജാദവിന്റെ ശ്രമം. 

എന്നാൽ ​ഗോൾകീപ്പറുടെ  മെയ് വഴക്കത്തോടെ ഇടത്തേക്ക് ഡൈവ് ചെയ്ത് വായുവില്‍ ഉയര്‍ന്ന് സ്‌റ്റോക്ക്‌സ് പന്ത് കൈപ്പിടിയിലൊതുക്കി. പുറത്താകുമ്പോള്‍ ആറു പന്തില്‍ ഒരു റണ്ണായിരുന്നു ജാദവിന്റെ സമ്പാദ്യം. പക്ഷെ ക്യാച്ചുകൾ മാച്ചുകൾ വിജയിപ്പിക്കുമെന്ന തത്വം നടന്നില്ല. ആവേശകരമായ മൽസരത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈയോട് തോറ്റെങ്കിലും രാജസ്ഥാന്‍ ആരാധകര്‍ക്ക് മനോഹരമായ നിമിഷമാണ് ബെന്‍ സ്‌റ്റോക്ക്‌സ് സമ്മാനിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT