Sports

അശ്വിന് കൈകൊടുക്കാതെ ബട്ട്‌ലര്‍, ഞെട്ടി നോക്കി നിന്ന് കിങ്‌സ് ഇലവന്‍ നായകന്‍

  ക്രിക്കറ്റ് നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കളിച്ചത് എന്നും ചെയ്തതില്‍ ഒരു കുറ്റബോധവും ഇല്ലെന്നാണ് അശ്വിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

മങ്കാദിങ് വിക്കറ്റിന്റെ പേരില്‍ അശ്വിന് നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍  ക്രിക്കറ്റ് നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കളിച്ചത് എന്നും ചെയ്തതില്‍ ഒരു കുറ്റബോധവും ഇല്ലെന്നാണ് അശ്വിന്റെ പ്രതികരണം. വിവാദം കൊഴുക്കവെ, കളിക്ക് ശേഷം അശ്വിന് ഷെയ്ക് ഹാന്‍ഡ് നല്‍കാതെയിരുന്ന ബട്ട്‌ലറിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

13 റണ്‍സിന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയിച്ചതിന് പിന്നാലെ ഇരു ടീമിലേയും കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിന് ഇടയില്‍ അശ്വിന് കൈകൊടുക്കുവാന്‍ കൂട്ടാക്കാതെ പോവുകയാണ് ബട്ട്‌ലര്‍. ഇത് കണ്ട് അത്ഭുതപ്പെട്ട് അശ്വിന്‍ ബട്ട്‌ലറെ തിരിഞ്ഞു നോക്കുന്നുമുണ്ട്. 

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറിലായിരുന്നു സംഭവം. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ്, ബട്ട്‌ലര്‍ ക്രീസ് വിട്ട് പുറത്തേക്ക് പോവുന്നത് കണ്ട അശ്വിന്‍ സ്റ്റംപ് ഇളക്കുകയായിരുന്നു. അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ അശ്വിന് നേരിടേണ്ടി വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT